Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ദുരന്തം : പുനരധിവാസത്തിന് 3500 കോടി രൂപ; വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും


തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ നാശനഷ്ടം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. പുനരധിവാസ ത്തിനും മറ്റുമായി 3500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. കേന്ദ്ര ത്തില്‍ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകക്കൊപ്പം സംസ്ഥാന ഖജനാവില്‍ നിന്ന് പണം ചെലവാക്കി പുനരധിവാസം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന്റെ തീവ്രത പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് കണ്ട് ബോധ്യപ്പെട്ടു എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. ടൗണ്‍ഷിപ്പ്, വീട് അടക്കമുള്ള പുനര്‍ നിര്‍മാണത്തിന് 2000 കോടിയും ജീവനോപാധി നഷ്ടപ്പെട്ടത് തിരികെ നല്‍കുക എന്നതിനടക്കം 1200 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കുന്നത്. മറ്റ് അധിക ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രി നേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെ, കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വയനട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.


Read Previous

ശമനമില്ലാതെ കലാപം : കലാപക്കാരെ ഭയന്ന് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസിന് പുറമേ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും സ്ഥാനം ഒഴിഞ്ഞു

Read Next

ആശാ വർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും സേവനം വിലമതിക്കാ നാവാത്തത്; കേളി സെമിനാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »