Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജാതി വ്യവസ്ഥയെ രാഹുല്‍ കാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്വത്തിന്റെയും കണ്ണിലൂടെ’; ആര്‍എസ്എസ് എഡിറ്റോറിയല്‍ വിവാദമായി


ന്യൂഡല്‍ഹി: ജാതിയെ കുറിച്ചുള്ള നിലപാടിനും ജാതി സെന്‍സസ് വേണമെന്ന ആവ ശ്യത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ ആക്രമിച്ച് ആര്‍എസ്എസ് മുഖപത്രമായ ‘പാഞ്ച ജന്യത്തില്‍’ വന്ന എഡിറ്റോറിയല്‍ വിവാദമായി. ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടി യുള്ള രാഹുലിന്റെ നീക്കം യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണെന്നും രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്ത്വത്തി ന്റെയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

പാഞ്ചജന്യത്തിന്റെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ എഴുതിയ ‘ഏ നേതാജി! കൗന്‍ സാത് ഹോ?’ (ഏയ് നേതാവേ, നിങ്ങളുടെ ജാതി എന്താണ്?) എന്ന തലക്കെട്ടിലുള്ള എഡിറ്റോറി യലാണ് വിവാദമാകുന്നത്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ജാതിയെ തൂക്കി നോക്കു ന്നതിന് പകരം ഇന്ത്യയില്‍ ജാതിയുടെ പ്രാധാന്യം മനസിലാക്കുകയാണ് വേണ്ടതെന്ന് എഡിറ്റോറിയല്‍ പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജാതി ചോദിച്ചാല്‍ ഉത്തരം ഈസ്റ്റ് ഇന്ത്യാ കമ്പനിയും എ.ഒ ഹ്യൂമും ആയിരിക്കും എന്നും പറയുന്നു.

‘മുഗളന്മാര്‍ ജാതി വ്യവസ്ഥയെ വാല് തലപ്പുകൊണ്ട് എതിര്‍ത്തു. എന്നാല്‍ മിഷനറിമാര്‍ അതിനെ നേരിട്ടെതിര്‍ക്കാതെ സേവനത്തിന്റെയും നവീകരണത്തിന്റെയും മറവി ലൂടെ ലക്ഷ്യമാക്കി. ഒരാള്‍ സ്വന്തം ജാതിയെ എതിര്‍ക്കുന്നത് രാജ്യത്തെ ഒറ്റിക്കൊടു ക്കുന്നതിന് തുല്യമാണെന്ന് ഇന്ത്യന്‍ സമൂഹം മനസിലാക്കി.

ഇന്ത്യയുടെ ഈ ഏകീകൃത ജാതി സമവാക്യം മുഗളന്മാരേക്കാള്‍ നന്നായി മിഷനറിമാര്‍ മനസിലാക്കി. ഇന്ത്യയെ തകര്‍ക്കണമെങ്കില്‍, ആദ്യം ജാതി വ്യവസ്ഥയെ തകര്‍ക്കണ മെന്നാവര്‍ മനസിലാക്കി. അതിനാല്‍ ജാതിയെന്ന ഏകീകൃത ഘടകം നിയന്ത്രണ മാണെന്നും ചങ്ങലയാണെന്നുമൊക്കെ പറഞ്ഞ് അതിനെ തകര്‍ക്കാന്‍ ശ്രമിച്ചു’- ഹിതേഷ് ശങ്കര്‍ എഡിറ്റോറിയലില്‍ പറയുന്നു.

ഒരു ഹിന്ദുവിന്റെ ജീവിതത്തില്‍, അവന്റെ അന്തസും ധാര്‍മ്മികതയും ഉത്തരവാദി ത്തവും സമൂഹവും ഉള്‍പ്പെടെ ജാതിയെ ചുറ്റിപ്പറ്റിയാണ്. മിഷനറിമാര്‍ക്ക് മനസിലാ ക്കാന്‍ കഴിയാത്ത കാര്യമാണത്. തങ്ങളുടെ മതപരിവര്‍ത്തനത്തിന് ജാതിയെ ഒരു ഘടകമായി മിഷനറിമാര്‍ കണ്ടപ്പോള്‍ കോണ്‍ഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ ഒരു വിള്ളലായി കണ്ടു.

ബ്രിട്ടീഷുകാരുടെ മാതൃകയില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ വിഭജിച്ച് രാജ്യത്ത് വിഭജനം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് ജാതി സെന്‍സസ് ആവശ്യപ്പെടുന്നതെന്നും എഡിറ്റോറിയല്‍ പറയുന്നു.

ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാതി അറിയാന്‍ ബിജെപി എംപി അനുരാഗ് ഠാക്കൂര്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ എസ്എസ് ജാതി വ്യവസ്ഥയുടെ പ്രതിരോധം തീര്‍ക്കനായുള്ള ശ്രമങ്ങള്‍ നടത്തുന്നത്.


Read Previous

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനായാണ് ഞാന്‍ രാജി വെച്ചത്. വിദ്യാര്‍ഥികളുടെ മൃതദേഹങ്ങളില്‍ ചവിട്ടി ഭരണത്തിലേറാനാണ് അവര്‍ ആഗ്രഹിച്ചത്, കലാപത്തിന് പിന്നില്‍ അമേരിക്ക: അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ പ്രതീക്ഷ കൈവെടിയരുത്; താന്‍ ഉടന്‍ തിരിച്ചു വരും, ബംഗ്ലാദേശ് വിടും മുമ്പ് ഷെയ്ഖ് ഹസീന തയ്യാറാക്കിയ പ്രസംഗം പുറത്ത്

Read Next

വയനാട് ദുരന്തത്തിന് കാരണം കനത്ത മഴ തന്നെ: ദുരന്തമുണ്ടായ സ്ഥലത്തിന്റെ ചരിവും മണ്ണിന്റെ ഘടനയും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »