Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എസ്പിയെ അധിക്ഷേപിച്ച പി.വി അന്‍വര്‍ മാപ്പ് പറയണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഐപിഎസ് അസോസിയേഷന്‍


തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ സമ്മേളന വേദിയില്‍ ജില്ലാ പൊലീസ് മേധാവി എസ്.ശശിധരനെ പരസ്യമായി അധിക്ഷേപിച്ച പി.വി അന്‍വര്‍ എംഎല്‍എ യുടെ നടപടിയില്‍ പ്രതിഷേധം. എംഎല്‍എക്കെതിരെ ഐപിഎസ് അസോസിയേഷന്‍ പ്രമേയം പാസാക്കി. ഐപിഎസ് ഉദ്യോഗസ്ഥരെ പൊതുവില്‍ അപകീര്‍ത്തിപ്പെടു ത്താനാണ് പി.വി അന്‍വര്‍ ശ്രമിച്ചതെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

മലപ്പുറം എസ്.പിയെ പല മാര്‍ഗത്തില്‍ കൂടി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പി.വി അന്‍വര്‍ എംഎല്‍എ പരസ്യമായി സമ്മതിക്കുകയായിരുന്നു. നിയമ രാഹിത്യത്തിന്റെ ഭീതിതമായ സ്ഥിതിയാണ് എംഎല്‍എ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. പി.വി അന്‍വര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച് പൊതുമധ്യത്തില്‍ മാപ്പ് പറയണം. നിയമവ്യവസ്ഥ ഉയര്‍ത്തി പിടിക്കാന്‍ എംഎല്‍എ തയ്യാറാകണമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കുന്നത്. എംഎല്‍എക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

സമ്മേളനത്തില്‍ അന്‍വര്‍ ഉദ്ഘാടകനും എസ്.പി മുഖ്യപ്രഭാഷകനുമായിരുന്നു. എസ്.പിയെ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതും തന്റെ പാര്‍ക്കിലെ റോപ് മോഷണം പോയതില്‍ പ്രതിയെ പിടികൂടാത്തതുമാണ് അന്‍വറിനെ ചൊടിപ്പിച്ചത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. എസ്.പി ബോധപൂര്‍വം പരിപാടിയില്‍ വൈകിയെത്തിയെന്നും ആരോപിച്ചു.


Read Previous

സര്‍ക്കാര്‍ നിശ്ചയിച്ച തുകയ്ക്ക് വാടക വീട് കിട്ടാനില്ല; വയനാട്ടിലെ ദുരിത ബാധിതരുടെ താല്‍കാലിക പുനരധിവാസം പ്രതിസന്ധിയില്‍

Read Next

ഇത് മോദിക്കും കേന്ദ്ര സര്‍ക്കാരിനുമുള്ള പാഠം’; ലാറ്ററൽ എൻട്രി നിയമനം പിന്‍വലിച്ചതില്‍ കെസി വേണുഗോപാൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »