Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിട; പുതിയ പാർട്ടി പ്രഖ്യാപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ


റാഞ്ചി/സെറൈകേല: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപെയ് സോറൻ. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം, ഹത ഏരിയയിലെ അനുയായികളെ കണ്ടതിന് ശേഷമാണ് പ്രഖ്യാപനം നടത്തിയത്. ഏഴ് ദിവസത്തിനകം പൂർണചിത്രം പുറത്ത് വിടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി മുതൽ സറായ്കേലയിലെ ചംപെയ് സോറൻ്റെ വസതിയിൽ അദ്ദേഹ ത്തിൻ്റെ അനുയായികൾ എത്തിയിരുന്നു. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപി ച്ചതിന് പിന്നാലെ, നേരത്തെ താൻ ജാർഖണ്ഡിൻ്റെ മുഖ്യമന്ത്രിയായതിന് ശേഷം അപമാ നിതനായത് വിവരിക്കാൻ കഴിയാത്ത വിധം മനസ് വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെയായിരിരുന്നു ചംപെയ് സോറൻ്റെ രോഷം മുഴുവനും.

ചംപെയ് സോറൻ്റെ ഈ പ്രഖ്യാപനത്തോടെ ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. എന്നാൽ, പാർട്ടിയുടെ പേര് എന്തായിരിക്കുമെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ചില ബിജെപി നേതാക്കളുമായി ചംപെയ് സോറൻ ബന്ധപ്പെട്ടുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു.


Read Previous

നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​തി​നൊ​പ്പം സൗ​ജ​ന്യ ബാ​ഗേ​ജ്​ പ​രി​ധി കു​റ​ച്ച്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്

Read Next

റിയാദ് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ശരത് സ്വാമിനാഥനെ ഡിസിസി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »