Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യോഗ്യരല്ലാത്ത പൈലറ്റുമാര്‍ വിമാനം പറത്തി; എയർ ഇന്ത്യയ്ക്ക് 90 ലക്ഷം രൂപ പിഴ


ന്യൂഡൽഹി : യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി വിമാനം പറത്തിയതിന് എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ ചുമത്തി. ഇതിന് പുറമേ, എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്‌ടർക്ക് 6 ലക്ഷം രൂപയും ട്രെയിനിങ് ഡയറക്‌ടർക്ക് 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ദേശീയ സിവിൽ ഏവിയേഷന്‍ റെഗുലേറ്ററായ ഡിജിസിഎയാണ് പിഴ ചുമത്തിയത്.

കഴിഞ്ഞ ജൂലൈ ഒൻപതിന് ആണ് പരിശീലകനില്ലാതെ ട്രെയിനി പൈലറ്റും മറ്റൊരു പൈലറ്റും ചേർന്ന് മുംബൈയിൽ നിന്ന് റിയാദിലേക്ക് വിമാനം പറത്തിയത്. ട്രെയിനിങ് ക്യാപ്റ്റനൊപ്പം ട്രെയിനി പൈലറ്റ് വിമാനം പറത്തണമെന്നാണ് ചട്ടം. റിയാദിൽ എത്തിയ ശേഷം പരിശീലകൻ പ്രത്യേക ഫോമിൽ ഒപ്പിട്ട് നൽകുകയും വേണം.

എന്നാൽ പരിശീലകന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് പരിശീലക നല്ലാത്ത ക്യാപ്റ്റനെയാണ് കമ്പനി വിമാനം പറത്താനായി നിയോഗിച്ചത്. സംഭവം ഗുരുതര സുരക്ഷ വീഴ്‌ചയാണെന്ന് ഡിജിസിഎ കണ്ടെത്തിയിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട പൈലറ്റിന് ഡിജിസിഐ മുന്നറിയിപ്പ് നൽകി. അന്വേഷണത്തില്‍ നിരവധി സുരക്ഷ വീഴ്‌ചകളും നിയമ ലംഘനങ്ങളും പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായും ഡിജിസിഐ പ്രസ്‌താവനയില്‍ വെളിപ്പെടുത്തി.


Read Previous

11 ബില്ലുകൾ തിരിച്ചയച്ച് കർണാടക ഗവർണർ; ബിജെപി പറയുന്നത് കേൾക്കാനെങ്കില്‍ ജനാധിപത്യ സംവിധാനത്തിൽ സര്‍ക്കാര്‍ എന്തിനെന്ന് ഡികെ ശിവകുമാര്‍

Read Next

വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »