Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

2025 ഏപ്രിൽ ഒന്നുമുതൽ പുതിയ പദ്ധതി: 23 ലക്ഷം ഗുണഭോക്താക്കള്‍; ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷന്‍ ഉറപ്പുനല്‍കു മെന്നും പദ്ധതി 23 ലക്ഷം പേര്‍ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പെൻഷൻ പദ്ധതി 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതികളില്‍ ചില മാറ്റങ്ങള്‍ ആവശ്യ പ്പെട്ടിട്ടുണ്ടെന്നും ഇതിനായി കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷ തയില്‍ പ്രധാനമന്ത്രി മോദി ഒരു കമ്മിറ്റി രൂപീകരിച്ചുവെന്നും ഈ കമ്മിറ്റി വിവിധ സംഘടനകളുമായി 100 ലധികം യോഗങ്ങള്‍ നടത്തിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തെര ഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപി എസിൽ‌നിന്ന് യുപിഎസിലേക്ക് മാറാം. അഷ്വേര്‍ഡ് പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍ എന്നിങ്ങനെയാണ് പെന്‍ഷന്‍ പദ്ധതി വേര്‍തിരി ച്ചിരിക്കുന്നത്.

കുറഞ്ഞത് 25 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരമിക്കുന്നതിന് മുന്‍പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായി ഉറപ്പ് നല്‍കുന്നതാണ് അഷ്വേര്‍ഡ് പെന്‍ഷന്‍. പെന്‍ഷന്‍ വാങ്ങുന്നയാള്‍ മരിച്ചാല്‍, അപ്പോള്‍ വാങ്ങിയിരുന്ന പെന്‍ഷന്‍ തുകയുടെ 60% പെന്‍ഷന്‍ കുടുംബത്തിന് ഉറപ്പാക്കുന്നതാണ് കുടുംബ പെന്‍ഷന്‍. 10 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 10000 രൂപ പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് മിനിമം അഷ്വേര്‍ഡ് പെന്‍ഷന്‍.


Read Previous

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

Read Next

‘സ്‌പെയിനിന്റെ പതാക പകര്‍ത്തിയത്, കേരള സര്‍ക്കാരിന്റെ ചിഹ്നം’; വിജയുടെ കൊടി വിവാദത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »