Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിദ്ദിഖിന്റെ രാജിയിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല


കൊച്ചി: ഇത്തരം ഒരു ആരോപണം വന്നാൽ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ല എന്നാണ് സംഘടനയുടെയും എൻറെയും വ്യക്തിപരമായ അഭിപ്രായം എന്ന് അമ്മ വൈസ് പ്രസിഡൻറ് ജയൻ ചേർത്തല നടൻ സിദ്ദിഖിൻറെ രാജിയിൽ പ്രതികരിച്ചു. സിദ്ദിഖിൻറെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത് എന്നും ജയൻ ചേർത്തല പറഞ്ഞു.

ഈ ആരോപണത്തിൽ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും ജയൻ ചേർത്തല പറഞ്ഞു. അന്വേഷണത്തിന് ശേഷം ബാക്കി കാര്യ ങ്ങൾ തീരുമാനിക്കാം. ഇതിൻറെ ബാക്കി സംഘടന തീരുമാനങ്ങൾ ഇപ്പോൾ എടുത്തിട്ടില്ല. സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനൽ ആരോപണത്തെക്കുറിച്ച് മുൻപ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തൻറെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ജയൻ ചേർത്തല പറഞ്ഞു.

എന്നാൽ ഇപ്പോൾ ഈ ആരോപണം വളരെ വ്യക്തമായി പുറത്തുവന്നിരിക്കുകയാണ്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻറെ കാര്യത്തിൻറെ അദ്ദേഹത്തിൻറെ സ്ഥാനത്ത് ഞാനാണെങ്കിൽ ഇന്നലെ തന്നെ രാജിവയ്ക്കുമായിരുന്നുവെന്നും ജയൻ ചേർത്തല പ്രതികരിച്ചു.

2016 ൽ പ്രായപൂർത്തിയാകും മുൻപ് പീഡിപ്പിച്ചുവെന്ന് യുവ നടി ഉയർത്തിയ ആരോപണത്തിന് പിന്നാലെയാണ് നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവച്ചത്. താര സംഘടനയായ അമ്മയുടെ പ്രസിഡൻറ് മോഹൻലാലിനാണ് സിദ്ദിഖ് കത്ത് നൽകിയത്. സിദ്ദിഖിനെതിരെ കടുത്ത ആരോപണങ്ങൾ വന്ന അവസ്ഥയിൽ സർക്കാർ കേസ് എടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തിൽ സിദ്ദിഖിൻറെ നീക്കം. കമ്മിറ്റി റിപ്പോർട്ടിൽ സിദ്ദിഖ് അമ്മയ്ക്ക് വേണ്ടി പ്രതികരണം നടത്തി രണ്ട് ദിവസത്തിനുള്ളിലാണ് അദ്ദേഹം രാജിവച്ച് പുറത്തുപോകേണ്ടി വരുന്നത്.


Read Previous

ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജി: നടൻ സിദ്ദിഖ്

Read Next

ഒരു വര്‍ഷം മുന്‍പ് പരാതി നല്‍കി, ര‍ഞ്ജിത്ത് ഇതിഹാസമെന്ന് മന്ത്രിയുടെ മറുപടി: തുറന്നടിച്ച് വിനയൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »