Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു വര്‍ഷം മുന്‍പ് പരാതി നല്‍കി, ര‍ഞ്ജിത്ത് ഇതിഹാസമെന്ന് മന്ത്രിയുടെ മറുപടി: തുറന്നടിച്ച് വിനയൻ


കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചത് നല്ലകാര്യമെന്ന് സംവിധായകന്‍ വിനയന്‍. നടപടി അനിവാര്യമായിരുന്നുവെന്നും അഗ്നിശുദ്ധി നടത്തി രഞ്ജിത്ത് തിരികെ വരട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുന്‍പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്ന് രഞ്ജിത്ത് ഇതിഹാസമാണെന്ന് പറഞ്ഞു സാംസ്കാരിക മന്ത്രി ആ പരാതി തള്ളിക്കളയുകയാണ് ചെയ്തത്.

ആ പരാതി ഇതിലും ഗൗരവമുള്ളതായിരുന്നു എന്നാണ് തന്റെ അഭിപ്രായ മെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തും. ഒരു അക്കാദമി അധ്യക്ഷന്‍ എന്ന സ്ഥാനത്തിരുന്ന് ചെയ്യേണ്ട പ്രവര്‍ത്തിയല്ല അന്ന് അദ്ദേഹം ചെയ്തത്. അന്വേഷണം നേരിട്ട് അഗ്നിശുദ്ധി നടത്തി വരട്ടേ. എന്തു ശുദ്ധിവരുത്തിയാലും ഒരു കാര്യമുണ്ട് സിനിമയുടെ പുരസ്കാര നിര്‍ണയത്തില്‍ അധ്യക്ഷന്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്തുവെന്ന അദ്ദേഹത്തി നെതിരായ പരാതി ഇപ്പോഴും നിലവിലുണ്ടെന്നും വിനയന്‍ പറഞ്ഞു.

അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്ത ലിനെ തുടർന്നാണു സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന ത്ത് നിന്ന് രാജിവയ്ക്കുന്നതായി സർക്കാരിനെ അറിയിച്ചത്. 


Read Previous

സിദ്ദിഖിന്റെ രാജിയിൽ പ്രതികരണവുമായി നടൻ ജയൻ ചേർത്തല

Read Next

നിയമത്തിന് മുകളിൽ ആരും പറക്കില്ല : എം ബി രാജേഷ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »