Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു, ഉടയേണ്ട വിഗ്രഹങ്ങൾ ഇനിയുമുണ്ട്, അത് ഉടയട്ടെ,: ഷമ്മി തിലകന്‍.


തിരുവനന്തപുരം: എഎംഎംഎ അധ്യക്ഷൻ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഷമ്മി തിലകൻ. താര സംഘടനയുടെ പ്രസിഡൻ്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു. സർവാധികാരം പ്രസിഡന്റിനാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കും. ഉടയേണ്ട വിഗ്രഹങ്ങൾ ഉണ്ട്. അത് ഉടയട്ടേയെന്നും ഷമ്മി തിലകൻ പറഞ്ഞു.

സിനിമ മേഖലയിൽ യഥാർത്ഥത്തിൽ ഒറ്റപ്പെടലിന്റെ ഇര താനാണ്. സിനിമയിലെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരിക്കാൻ താര സംഘടന ഇടപെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാ രോപണം നേരിടുന്ന സിദ്ദിഖിന് മുന്നിൽ കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ഹാജരാകാൻ കഴിയില്ലെന്ന് പറഞ്ഞതിനാണ് എഎംഎംഎയിൽ നിന്ന് പുറത്താക്കിയത്.

സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച പെൺകുട്ടിയെ അറിയില്ല. തിലകൻ്റെ ശാപമുണ്ട് എന്ന് സിദ്ദിഖ് അടക്കം പറഞ്ഞിട്ടുണ്ട്. കോംപറ്റീഷൻ കമ്മീഷനിൽ പിഴ അടച്ചത് എഎംഎംഎയുടെ ലക്ഷക്കണക്കിന് രൂപയാണ്. ചിലർ ചെയ്ത തെറ്റിന് ചാരി റ്റിക്ക് ഉപയോഗിക്കേണ്ട സംഘടനയുടെ പണം പിഴയടക്കാനായി ഉപയോ​ഗിച്ചുവെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

ഇന്ന് രാവിലെയാണ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സിദ്ദിഖ് രാജിവെച്ചത്. ചൊവ്വാഴ്ച വിഷയത്തിൽ എഎംഎംഎ എക്സിക്യൂട്ടീവ് യോ​ഗം ചേരും.


Read Previous

ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ വ്യോമാക്രമണം;  320 ലധികം റോക്കറ്റുകൾ വിക്ഷേപിച്ചെന്ന് ഹിസ്ബുള്ള; 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലൻ്റ്

Read Next

തുറന്ന് പറഞ്ഞ് നിരവധി നടിമാര്‍: ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്ത് ഒരു സൂപ്പർസ്റ്റാർ എന്നെ കടന്നുപിടിച്ചു, നോ പറഞ്ഞതിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്’; സോണിയ മൽഹാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »