ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: സൗദി അറേബ്യയിലെ ലേബര്‍ അധികാരികള്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 107,000ത്തി ലധികം തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുക, നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവയ്ക്കുക, ഭാഗിക ശമ്പളം മാത്രം നല്‍കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട 16,200 നിയമലംഘനങ്ങള്‍ ഉള്‍പ്പെടെയാണിത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ മേഖലയിലെ ഏഴു ലക്ഷത്തിലേറെ തൊഴില്‍ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇത്രയും തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
സൗദി പൗരന്മാരെ ചില ജോലികളില്‍ നിയമിക്കുന്നതിനുള്ള നിര്‍ബന്ധിത നിയമങ്ങളുടെ 7,600 ലംഘനങ്ങളും ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ടെലികമ്മ്യൂണിക്കേഷന്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ വിദേശ തൊഴിലാളികളെ മാറ്റി സൗദി പൗരന്മാരെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളാണ് ഇത്രയും സ്ഥാപനങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയത്.
സൗദി പൗരന്മാര്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ മികച്ച തൊഴിലവ സരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ സൗദിവല്‍ക്കരണ പദ്ധതി കളുടെ ഭാഗമായി നിര്‍മിച്ച നിയമങ്ങള്‍ നടപ്പിലാക്കാതെ പ്രവാസികളെ തന്നെ അത്തരം ജോലികളില്‍ തുടരാന്‍ അനുവദിച്ച സ്ഥാപനങ്ങള്‍ ക്കെതിരേയാണ് നടപടി. രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധന കളില്‍ തൊഴില്‍ കരാറിന്റെ ലംഘനങ്ങളും ശ്രദ്ധയില്‍പ്പെട്ടതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
