ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബായ്: അടുത്ത മാസം ദുബായ് മെട്രോയ്ക്ക് 15 വയസ്സ് തികയുകയുന്നതിന്റെ ആഘോഷത്തിലാണ് ദുബായ് അധികൃതര്‍. ആഘോഷ വേളയെ അവിസ്മരണീ യമായിക്കി മാറ്റാന്‍ പ്രത്യേക ഓഫറുകളും ഇവന്റുകളുമായി രംഗത്തെത്തിയിരിക്കുക യാണ് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ദിവസങ്ങളോളം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.
ലിമിറ്റഡ് എഡിഷന് സാധനങ്ങള്‍, പ്രത്യേക ഇവന്റുകള്‍, ഡിസ്കൗണ്ട് നോല്‍ കാര്‍ഡു കള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കും. ദുബായിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായി മാറിയ ദുബായ് മെട്രോ 2009 സെപ്തംബര്‍ 9 നാണ് യാഥാര്‍ഥ്യമായത്. അടുത്ത മാസം ഒന്‍പതാം തീയതിയോടെ 15 വര്‍ഷം പൂര്‍ത്തിയാവും.
ലോകമെമ്പാടുമുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സന്തോഷം നല്കുന്ന നിരവധി വിനോദ പ്രവര്‍ത്തനങ്ങള്‍, വിസ്മയപ്രകടനങ്ങള്, സംരംഭങ്ങള്‍ എന്നിവയു മായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ‘ട്രാക്ക് ഓണ്‍ 15 വര്‍ഷം’ എന്ന പ്രമേയത്തിന് കീഴില്‍ ആഘോഷിക്കും. മെട്രോയുടെ 15-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കാന്‍ പോവുന്ന പരിപാടികളും ഓഫറുകളും ഇവയാണ്.
