Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ന്യൂ ഗ്ലോബൽ സ്പോർട്സിന് വേദിയായി റിയാദ്, ‘ഫാൻ കൾച്ചറിൻ് ഭാവി’ എന്ന തലക്കെട്ടിലാണ് സമ്മേളനത്തിൻ്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്


റിയാദ്: സ്പോർട്‌സും ഇ-സ്പോർട്‌സുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ന്യൂ ഗ്ലോബൽ സ്പോർട്സിന് റിയാദ് വേദിയായി. രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ഇ-സ്പോർട്‌സ്, സ്പോർട്സ്, സാങ്കേതികവിദ്യ, വിനോദം, ബിസിനസ്, നിക്ഷേപം തുടങ്ങിയ മേഖലകളിൽനിന്നുള്ള 200ലധികം പ്രമുഖരും വിവിധ കമ്പനി കളുടെ സി.ഇ.ഒമാരും ഉൾപ്പെടെ 60 ലധികം പ്രഭാഷകരും 1200ലധികം സംരംഭകരും വിദഗ്ധരും പങ്കെടുത്തു. ‘ഫാൻ കൾച്ചറിൻ് ഭാവി’ എന്ന തലക്കെട്ടിലാണ് സമ്മേളനത്തിൻ്റെ രണ്ടാം പതിപ്പ് അരങ്ങേറിയത്.

സ്പോർട്സ്, ഗെയിമിങ് മേഖലകൾ വികസിപ്പിക്കുന്നതിൽ ആരാധകരുടെ പങ്ക് സമ്മേളനം അവലോകനം ചെയ്തു. ആരാധകരുടെ അഗാധമായ സ്വാധീനം, ബിസിനസ് തന്ത്രങ്ങൾ, ഉള്ളടക്ക നിർമാണം, ബൗദ്ധിക സ്വത്ത്, മാധ്യമ അവകാശങ്ങൾ, മാർക്കറ്റിങ്, കമ്യൂണിറ്റി ബിൽഡിങ് എന്നിവ എടുത്തുകാണിച്ചു. ‘വിഷൻ 2030ന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്നായ സ്പോർട്‌സ്, ഇലക്ട്രോണിക് ഗെയിമുകൾ, സ്പോർട്സ്, വിനോദം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ റിയാദിൻ്റെ സ്ഥാനം ഏകീകരിക്കാനാണ് സമ്മേളനം ലക്ഷ്യമിട്ടത്.

കഴിഞ്ഞ വർഷമാണ് ന്യൂ ഗ്ലോബൽ സ്പോർട്‌സിൻ്റെ ആദ്യപതിപ്പ് നടന്നത്. സമ്മേളനം ഇലക്ട്രോണിക് സ്പോർട്സിനുള്ള ലോകകപ്പിൻ്റെ പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു. കൂടാതെ ഇ-സ്പോർട്സ് കമ്യൂണിറ്റിക്കുള്ളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഈ മേഖലയുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇ-സ്പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷൻ്റെ സ്ഥാപനത്തിൻ്റെ പ്രഖ്യാപനവും സമ്മേളനത്തിൽ നടന്നു.


Read Previous

സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. സുഹൈല്‍ ഉദിച്ച് 40 ദിവസത്തിനുള്ളില്‍ അന്തരീക്ഷം തണുക്കുമെന്നാണ് കണക്ക്;  ഗൾഫ് മേഖലയിൽ കൊടുംചൂടിന് ശമനമാകും

Read Next

പോയത് എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി, പക്ഷെ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പിന്നിട്ടു’ ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »