Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാരറ്റെടുത്ത് കടിച്ചു; ചോദ്യം ചെയ്ത കടയുടമയെ വെട്ടിക്കൊന്നു


പത്തനംതിട്ട: കാരറ്റു വാങ്ങുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കടയുടമയെ വെട്ടി കൊന്നു. റാന്നിയിലാണ് ദാരുണ സംഭവം. അങ്ങാടി എസ്ബിഐയ്ക്ക് മുന്നിൽ കട നടത്തുന്ന ചേത്തയ്ക്കൽ സ്വദേശി അനിൽ കുമാർ (56) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രദീപ്, അനിൽ എന്നിവരാണ് പൊലീസിന്റെ പിടിയിലുള്ളത്.

ഇന്നലെ രാത്രി 10.50ഓടെയാണ് റാന്നിയെ നടുക്കിയ കൊലപാതകം. അനിൽ കുമാറി ന്റെ കടയിലെത്തിയ ഇവർ കാരറ്റെടുത്തു കടിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മി ഇതു ചോദ്യം ചെയ്തു. കാരറ്റിനു വലിയ വിലയാണെന്നു പറഞ്ഞാണ് മഹാലക്ഷ്മി തടയാൻ ശ്രമിച്ചത്.ഇതിൽ പ്രകോപിതരായ പ്രദീപും അനിലും ജീവനക്കാരിയുമായി വാക്കു തർക്കമുണ്ടാക്കി. പിന്നാലെ വിഷയത്തിൽ ജീവനക്കാരിയുടെ ഭർത്താവും ഇടപെട്ടു. ഇയാളും ഈ കടയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

അതിനിടെ ഇവിടെ നിന്നു പോയ പ്രദീപും അനിലും വടിവാളുമായി തിരിച്ചെത്തി മഹാലക്ഷ്മിയേയും ഭർത്താവിനേയും ആക്രമിക്കാൻ ഒരുങ്ങി. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അനിൽ കുമാറിനെ വെട്ടിക്കൊന്നത്. മഹാലക്ഷ്മിക്കും വെട്ടേറ്റ് സാരമായ പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയി ലേക്ക് മാറ്റി.


Read Previous

നടിയില്ലാത്ത സമയത്ത് വീട്ടിലെത്തി; അമ്മയോട് മോശമായി പെരുമാറി; ആട്ടിപ്പുറത്താക്കി’; മുകേഷിനെതിരെ മറ്റൊരു നടികൂടി

Read Next

ട്രാൻസ് വുമണിൻ്റെ ലൈംഗികതയെക്കുറിച്ച് ചോദ്യം; സുരാജ് വെഞ്ഞാറമൂടിനെതിരെ നടി അഞ്ജലി അമീർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »