Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മോഹന്‍ അന്തരിച്ചു


കൊച്ചി: പ്രശസ്ത മലയാള സിനിമാ സംവിധായകൻ മോഹൻ അന്തരിച്ചു. 76 വയസായി രുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഒരുവർഷം മുൻപ് മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു.

സംവിധാനം ചെയ്ത ചിത്രങ്ങൾ: വാടകവീട് (1978), ശാലിനി എന്റെ കൂട്ടുകാരി (1978), രണ്ടു പെൺകുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), വിടപറയും മുമ്പേ (1981), കഥയറിയാതെ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സഖ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005).

അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു പ്രീഡിഗ്രി പഠനം. ഫോട്ടോഗ്രഫിയിൽ തൽപ്പരനായിരുന്നു. പിതാവിന്റെ സുഹൃത്ത് വഴിയാണ് സംവിധായകൻ എം കൃഷ്ണൻ നായരെ പരിചയപ്പെട്ടത് വഴിത്തിരിവായി. തിക്കുറിശ്ശി സുകുമാരൻ നായർ, എബി രാജ് , മധു, പി വേണു എന്നിവരുടെയെല്ലാം അസിസ്റ്റന്റായി. സിനിമയിലെ എല്ലാ മേഖല യിലും പ്രവർത്തിച്ചു. ഹരിഹരന്റെ രാജഹംസം എന്ന സിനിമയിൽ ഫസ്റ്റ് അസിസ്റ്റന്റ് ആയി. മോഹന്റെ സിനിമകളിൽ ചെറിയ വേഷം ചെയ്തു തുടങ്ങിയ ഇന്നസെന്റ് പിന്നീട് മോഹന്റെ സിനിമകളുടെ നിർമ്മാതാവായി മാറി.

മലയാളസിനിമയിലെ സുവർണ്ണകാലമായ 80തുകളിലെ മുൻ നിര സംവിധായകനാ യാണ് മോഹനെ കണക്കാക്കുന്നത്. 2023 മെയ് മാസത്തിൽ തിരുവനന്തപുരത്ത് തൈ ക്കാട് സൂര്യ ഗണേശം ഹാളിൽ നടന്ന എം കൃഷ്ണൻ നായർ-എ ലൈഫ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് എന്ന ഡോക്യുമെൻ്ററിയുടെ പ്രദർശനത്തിൽ പങ്കെടുക്കുന്നതിനിടെ മോഹൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് വേദിയിൽ കുഴഞ്ഞുവീണിരുന്നു. 2005ൽ ചെറിയാൻ കല്പകവാടി കഥ, തിരക്കഥ, സംഭാഷണമെഴുതി പുറത്തിറങ്ങിയ ദ കാമ്പസ് ആയിരുന്നു സംവിധാനം ചെയ്ത അവസാന ചിത്രം.

ശ്രീനിവാസൻ, സംയുക്ത വർമ്മ, മുകേഷ് തുടങ്ങിയവർ അഭിനയിച്ച അങ്ങനെ ഒരു അവധിക്കാലത്ത് 1999ലാണ് പുറത്തിറങ്ങിയത്. സാക്ഷ്യം, രചന, നിറം മാറുന്ന നിമിഷങ്ങൾ, മംഗളം നേരുന്നു, കൊച്ചു കൊച്ചു തെറ്റുകൾ എന്നിവയാണ് അദ്ദേഹ ത്തിൻ്റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.


Read Previous

മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണം: നടി ഗായത്രി വര്‍ഷ

Read Next

റഷ്യയെ തോല്‍പ്പിക്കുക എളുപ്പമല്ല’; പ്രസിഡന്റായാൽ യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »