Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാഹദിവസത്തിലും തുടരെ കോളുകള്‍; ജിബിന്‍ തൂങ്ങിയത് അതിനുപിന്നാലെ; ദുരൂഹത നീക്കാന്‍ പോലീസ്


വിവാഹദിവസം ജീവനൊടുക്കാന്‍ കൊണ്ടോട്ടിയിലെ ജിബിനെ പ്രേരിപ്പിച്ചതെന്ത്? ഇന്ന്രലെ രാവിലെയാണ് ജിബിനെ മരിച്ചനിലയില്‍ കണ്ടത്. രാവിലെ തുടരെത്തുടരെ വന്ന ഫോണ്‍ കോളുകള്‍ ജിബിനെ അസ്വസ്ഥതപ്പെടുത്തിയതായാണ് പോലീസ് പറയുന്നത്.

ദുബായിലെ ജോലിസ്ഥലത്തുനിന്നും ജിബിന് ഫോൺ വന്നിട്ടുണ്ട്. മരണത്തിന് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഫോൺ കോളുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്നും കാര്യങ്ങള്‍ വ്യക്തമാകും എന്ന നിഗമനത്തിലാണ് പോലീസ്.

മഞ്ചേരി സ്വദേശിനിയായ യുവതിയുമായുള്ള വിവാഹമാണ് ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തൊട്ടുമുന്‍പാണ് ജിബിന്‍ വീട്ടിലെത്തിയത്. ഒരുക്കങ്ങള്‍ക്ക് എല്ലാം പങ്കാളിയുമായിരുന്നു. വിവാഹദിവസം എന്തോ സമ്മര്‍ദം വന്നു. അത് എന്താണ് എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

മരിക്കണം എന്ന് തീരുമാനിച്ചായിരുന്നു ജിബിന്റെ നീക്കങ്ങള്‍. കൈ ഞ്ഞരമ്പ് മുറിച്ചാണ് തൂങ്ങിയത്. ഏറെ നേരമായിട്ടും കുളിച്ച് വരാത്തതിനാല്‍ ബാത്ത്‌റൂമില്‍ പരിശോധിച്ചപ്പോഴാണ് തൂങ്ങിനില്‍ക്കുന്നതായി കണ്ടത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Read Previous

യൂത്ത് കോണ്‍ഗ്രസ് വാക്കുപാലിച്ചു; ചൂരല്‍മലയിലെ നിയാസിന് വേറെ ജീപ്പ് നല്‍കി

Read Next

സുവര്‍ണാവസരം: യുഎഇയില്‍ പൊതുമാപ്പ് തുടങ്ങാന്‍ അഞ്ച് ദിവസം; ആര്‍ക്കൊക്കെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »