Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു; ഫെഫ്ക തൊഴിലാളി വിരുദ്ധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു


കൊച്ചി: സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഫെഫ്ക കമ്മറ്റി പിരിച്ചുവിടണ മെന്നായിരുന്നു ആഷിഖിന്റെ പ്രതികരണം. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി.

നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്ന് ആഷിഖ് ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയില്‍ വാചകകസര്‍ത്ത് മാത്രമാണെന്നും ആഷിഖ് പറഞ്ഞു. മുന്‍പ് ഒരു നിര്‍മാതാവില്‍ നിന്ന് പണം കിട്ടാത്തതിനെ തുടര്‍ന്ന് യൂണിയനെ സമീപിച്ചിരുന്നു. അന്ന് ലഭിച്ച പണത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പട്ടതായും തീര്‍ത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് ആരോപിച്ചു.


Read Previous

മുകേഷിന്റെ രാജിക്കായി കടുത്ത സമ്മര്‍ദ്ദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നു, അജ്ഞാത വാസം’ വെടിഞ്ഞ് മുകേഷ്; പ്രതിഷേധങ്ങൾക്കിടെ പൊലീസ് സുരക്ഷയോടെ തിരുവനന്തപുരത്തെ വീട് വിട്ടു

Read Next

വീണ്ടും ആരോപണം: ‘പിന്നിൽ നിന്നും കടന്നുപിടിച്ചത് ജയസൂര്യ, അതിക്രമം ‘പി​ഗ്മാൻ’ ചിത്രീകരണത്തിനിടെ’; വെളിപ്പെടുത്തി നടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »