Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണ്ടും ആരോപണം: ‘പിന്നിൽ നിന്നും കടന്നുപിടിച്ചത് ജയസൂര്യ, അതിക്രമം ‘പി​ഗ്മാൻ’ ചിത്രീകരണത്തിനിടെ’; വെളിപ്പെടുത്തി നടി


തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമം അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ടായതെന്ന് പരാതിക്കാരിയായ നടി. ശുചിമുറിയില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ജയസൂര്യയിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് നടന്‍ ചോദിച്ചുവെന്നും നടി വെളിപ്പെടുത്തി.

‘അവിര റബേക്ക സംവിധാനം ചെയ്ത പിഗ്മാന്‍ എന്ന സിനിമയുടെ ചിത്രീകരണ ത്തിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. 2013 ലാണ് സിനിമ റിലീസ് ചെയ്തിട്ടു ള്ളത്. ഒരു പന്നിവളര്‍ത്തല്‍ കേന്ദ്രമായിരുന്നു ലൊക്കേഷന്‍. പഴയ കെട്ടിടമായിരുന്നു അവിടെയുണ്ടായിരുന്നത്. രമ്യ നമ്പീശന്‍ ആയിരുന്നു സിനിമയിലെ നായിക. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും സാധാരണഗതിയില്‍ വലിയ പരിഗണനയൊന്നും ലൊ ക്കേഷനിൽ കിട്ടാറില്ല.’

‘എന്നാല്‍ സോഷ്യല്‍ വര്‍ക്കര്‍ കൂടിയായതിനാല്‍ ഞാൻ ലൊക്കേഷനില്‍ ചെന്നപ്പോള്‍ സംവിധായകന്‍ വന്ന്, ജയസൂര്യയെയും രമ്യ നമ്പീശനെയും പരിചയപ്പെടുത്തി. അതി നിടെ താങ്കളുടെ സീന്‍ ആകാറായെന്നും, മേക്കപ്പ് ചെയ്യാനും ആവശ്യപ്പെട്ടു. ഡ്രസ് ചേഞ്ച് ചെയ്ത് മേക്കപ്പും ചെയ്തശേഷം, വാഷ് റൂമില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജയസൂര്യ തന്നെ പിന്നില്‍ നിന്നും കയറിപ്പിടിച്ചത്. തിരിഞ്ഞുനോക്കിയപ്പോഴാണ് ഇത്രയും വലിയ നടനാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് മനസ്സിലായത്.’

‘അപ്രതീക്ഷിതമായ സംഭവത്തില്‍ പേടിച്ചു കരഞ്ഞ ഞാന്‍ നടനെ തള്ളിമാറ്റി. നിങ്ങള്‍ എത്ര വലിയ നടനാണെങ്കിലും നിങ്ങള്‍ ചെയ്തത് ഇഷ്ടപ്പെട്ടില്ലെന്ന് അയാളോട് പറഞ്ഞു. വെരി സോറി, പെട്ടെന്ന് പറ്റിപ്പോയതാണെന്ന് നടന്‍ മറുപടി നല്‍കി. നിങ്ങളുടെ സോഷ്യല്‍ സര്‍വീസും നല്ല മനസ്സും ഇഷ്ടമാണെന്നും പറഞ്ഞു. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്, എല്ലാവരോടും ഇങ്ങനെയാണോ ചെയ്യുകയെന്ന് താന്‍ ചോദിച്ചു. ഇപ്പോള്‍ ആരും കണ്ടിട്ടില്ല, ഇത് സംവിധായകനോട് പറഞ്ഞ് വിഷയം ആക്കുമോയെന്ന് ചോദിച്ചു.’ നടി വെളിപ്പെടുത്തി


Read Previous

സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു; ഫെഫ്ക തൊഴിലാളി വിരുദ്ധം; പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച് ആഷിഖ് അബു

Read Next

സംസ്ഥാന വ്യാപകമായി ഇന്ന് ശക്തമായ മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »