Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവര്‍ വഴങ്ങുമോ’യെന്ന് ഹരിഹരന്‍ ചോദിച്ചു; ചാര്‍മിളയുടെ ആരോപണം സ്ഥിരീകരിച്ച് നടൻ വിഷ്ണു


തിരുവനന്തപുരം: സംവിധായകന്‍ ഹരിഹരനെതിരെ നടി ചാര്‍മ്മിളയുടെ വെളി പ്പെടുത്തല്‍ ശരിവെച്ച് നടന്‍ വിഷ്ണു. ചാര്‍മിള അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുമോ എന്ന ഹരിഹരന്‍ ചോദിച്ചു എന്നാണ് വിഷ്ണു പറഞ്ഞത്. പരിണയം സിനിമയുടെ ചര്‍ച്ചയ്ക്കി ടെയാണ് സംവിധായകന്‍ ഇതു ചോദിച്ചത്. സീനിയര്‍ സംവിധായകന്റെ ചോദ്യം കേട്ട് താനും ചാര്‍മിളയും ഞെട്ടിപ്പോയെന്നും വിഷ്ണു പറയുന്നു.

സംവിധായകൻ ഹരിഹരൻ തന്റെ അയൽവാസിയായിരുന്നു. അങ്ങനെയാണ് അദ്ദേഹ വുമായി പരിചയം. പുതിയ സിനിമയിലേക്കായി, ഏതെങ്കിലും കുട്ടിയെ പരിചയമു ണ്ടോയെന്ന് ചോദിച്ചപ്പോഴാണ് ബാല്യകാല സുഹൃത്തായ ചാർമിളയുടെ പേര് പറഞ്ഞത്. താൻ പറഞ്ഞിട്ട് ചാർമിള പോയി ഹരിഹരനെ കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെ യാണെന്ന് പറഞ്ഞു. അതിനുശേഷമാണ് തന്നെ വിളിച്ച്, ചാർമിള അഡ്ജസ്റ്റ്മെന്റിന് തയാറാകുമോയെന്ന് ഹരിഹരൻ ചോദിച്ചതെന്നും വിഷ്ണു പറയുന്നു.

‘അവര്‍ വഴങ്ങുമോ’ എന്നാണ് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചത്. ചാര്‍മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാന്‍ പറഞ്ഞു. ചാര്‍മിള പറ്റില്ല എന്ന് പറഞ്ഞ കാര്യം ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തവര്‍ തന്റെ സിനി മയില്‍ വേണ്ടെന്ന് ഹരിഹരന്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ചാര്‍മിളയെ സിനിമയില്‍ നിന്നും ഒഴിവാക്കി. തനിക്കും ആ സിനിമയില്‍ അവസരം നഷ്ടമായി എന്നും വിഷ്ണു വെളിപ്പെടുത്തി.

മലയാള സിനിമാ മേഖലയിലെ 28 പേര്‍ തന്നോട് മോശമായി പെരുമാറിയെന്ന് നടി ചാര്‍മിളയുടെ വെളിപ്പെടുത്തിയിരുന്നു. മോശമായി പെരുമാറിയവരിൽ സംവിധാ യകരും നിർമാതാക്കളും നടന്മാരുമുണ്ട്. നിര്‍മ്മാതാവ് എംപി മോഹനനും സുഹൃത്തു ക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. തന്റെ സുഹൃത്തായ നടന്‍ വിഷ്ണുവിനോട് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് സംവിധായകന്‍ ഹരിഹരന്‍ ചോദിച്ചുവെന്നും ചാര്‍മിള വെളിപ്പെടുത്തിയിരുന്നു.


Read Previous

മാസ്റ്റേഴ്സ് സി സി: ജേഴ്​സി പ്രകാശനം ചെയ്തു

Read Next

ഇന്ന് എന്‍റെ ജന്മദിനമാണ്, ഈ ജന്മദിനം ഏറ്റവും ദുഃഖപൂര്‍ണമാക്കിയതിന്, അതില്‍ പങ്കാളികളായവര്‍ക്ക് നന്ദി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ…പാപികളുടെ നേരെ മാത്രം; ആരോപണങ്ങള്‍ വ്യാജമെന്ന് ജയസൂര്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »