Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിരാട് കോലിയുമായുള്ള ബന്ധത്തെ കുറിച്ച് എംഎസ് ധോണി; എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല..


ക്രിക്കറ്റ് ലോകത്തിന് ഏറെ സുപരിചിതമാണ് മുൻ ഇന്ത്യൻ നായന്മാരായ മഹേന്ദ്രസിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്മബന്ധം. ആരാധകര്‍ക്കിടയില്‍ ‘മഹിരാട്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സൗഹൃദത്തെ കുറിച്ച് വിരാട് കോലി പലപ്പോഴായി തുറന്നുസംസാരിച്ചിട്ടുണ്ട്. തന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്തു പോലും ധോണി നല്‍കിയിട്ടുള്ള പിന്തുണകളെ കുറിച്ച് കോലി നേരത്തെ വ്യക്തമാക്കി യതാണ്.

ഇക്കാര്യത്തില്‍ വളരെ വിരളമായിട്ട് മാത്രമെ ധോണി പ്രതികരണങ്ങള്‍ നടത്തിയിട്ടു ള്ളു. എന്നാല്‍, ഇപ്പോള്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുൻ നായകൻ. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയില്‍ ആരാധകരുടെ ചോദ്യങ്ങ ള്‍ക്ക് മറുപടി പറയവെയാണ് ധോണി വിരാട് കോലിയെ കുറിച്ച് സംസാരിച്ചത്. ധോണിയുടെ വാക്കുകള്‍ ഇങ്ങനെ…

‘2008-09 കാലഘട്ടം മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ പ്രായ ത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ വിരാടിന്‍റെ സഹോദരനെ ന്നോ, സഹപ്രവര്‍ത്തകനെന്നോ അല്ലെങ്കില്‍ നിങ്ങള്‍ എന്ത് പേരിടുന്നോ അതില്‍ എന്താ ണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഏറെക്കാലം ഇന്ത്യയ്‌ക്കായി കളിച്ച സഹപ്രവര്‍ത്ത കരാണ് ഞങ്ങള്‍. ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ കൂടി യാണ് അദ്ദേഹം’- എന്നായിരുന്നു ധോണിയുടെ പ്രതികരണം. വിരാട് കോലിയുടെ ബാറ്റിങ്, ഫിറ്റ്‌നസ്, താരത്തിന് ഗെയിമിനോടുള്ള അഭിനിവേശം എന്നിവയെ മുന്‍പും പലപ്പോഴായി ധോണി പുകഴ്‌ത്തിയിട്ടുണ്ട്.


Read Previous

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ ടി-20 മത്സരം നാളെ മുതല്‍; ആലപ്പി റിപ്പിള്‍സും തൃശൂര്‍ ടൈറ്റന്‍സും തമ്മില്‍ ആദ്യ പോരാട്ടം, പ്രവേശനം സൗജന്യം

Read Next

ഹൃദയാഘാതം; ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »