Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു മാസത്തെ ശമ്പളം വയനാട്ടിലെ ദുരിതബാധിതർക്ക് സംഭാവന ചെയ്‌ത് രാഹുൽ ഗാന്ധി, എല്ലാവരും സഹായം നൽകാൻ അഭ്യർത്ഥന


ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോൺഗ്ര സിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി സംഭാവന ചെയ്‌തത്.

വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും വിനാശകരമായ ഒരു ദുരന്തത്തെ അനുഭവിച്ചിരിക്കുകയാണ്. സങ്കൽപ്പിക്കാൻ കഴിയാത്ത നഷ്‌ടത്തിൽ നിന്നും അവരെ മോചിതരാക്കാൻ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരുമാസ ത്തെ മുഴുവൻ ശമ്പളവും ഞാൻ ദുരന്തബാധിതരുടെ സഹായത്തിനും പുനഃരധി വാസത്തിനും സംഭാവന ചെയ്‌തു. എല്ലാ ഇന്ത്യക്കാരും തങ്ങളാൽ ആവുംവിധം സംഭാവന നൽകാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്.

ഓരോ ചെറിയ സഹായവും മാറ്റങ്ങളുണ്ടാക്കും. ജനങ്ങൾക്ക് നഷ്‌ടമായ ജീവിതം പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിച്ച് സഹായിക്കാം. രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. രാഹുൽ ഗാന്ധി തന്റെ ശമ്പളം നൽകിയ വിവരം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.

ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവിച്ച മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നിന്നുള്ള 607 കുട്ടികൾ വീണ്ടും സ്‌കൂളിലെത്തിയത് കഴിഞ്ഞദിവസ മാണ്. ദുരന്തത്തിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്.എസ് (546 കുട്ടികൾ) മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എൽ.പി.എസ് (61 കുട്ടികൾ) മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുന്നത്. പുനഃപ്രവേശനോത്സവം മേപ്പാടി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വർണബലൂണുകളും കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും പഠനക്കിറ്റുകളും നൽകി വിദ്യാർത്ഥികളെ വരവേറ്റു.


Read Previous

സതീശന്റെത് ഉണ്ടയില്ലാ വെടി; ആര്‍എസ്എസ് നേതാവുമായി ചര്‍ച്ച നടന്നതിന് എന്ത് തെളിവുണ്ടെന്ന് സുരേന്ദ്രന്‍

Read Next

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ കേരള കോൺഗ്രസ് എമ്മിൽ അതൃപ്തി; അടിയന്തര യോഗം ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »