Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചേമഞ്ചേരി ഡയാലിസിസ് സെന്റര്‍ ഒരുക്കുന്ന കരുണയുടെ പൂക്കളം ‘250 രൂപ ചലഞ്ച്’


ചേമഞ്ചേരി: രോഗവും പ്രയാസങ്ങളും സഹിക്കുന്ന നിരവധി മനുഷ്യർക്ക് താങ്ങും തണലുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെന്റര്‍ ഈയൊരു ഓണ കാലത്ത് പ്രയാസം അനുഭിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങ്‌ ആകുന്നതിനു വേണ്ടി 250 രൂപ ചലഞ്ച് എന്ന പദ്ധതിയുമായി ജനങ്ങളുടെ മുന്‍പിലേക്ക് വരുകയാണ്. വൃക്ക രോഗം ബാധിച്ചവരുടെ ഡയാലിസിസ് ചിലവിലേക്കായി വലിയൊരു തുകയാണ് എല്ലാ ദിവസവും വേണ്ടിവരുന്നത് അവരുടെ ചികിസക്ക് പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിട്ടാണ് പുതിയ ചലഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്.

സിറ്റി ഫ്ലവര്‍ എം ഡി അഹമ്മദ്‌ കോയ പ്രസിഡണ്ട്‌ ആയി പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി തണല്‍ ഡയാലിസിസ് സെൻ്ററിൽ നിന്ന് 52 പേർക്ക് ഡയാലിസിസ് ചികിത്സ നല്‍കുന്നുണ്ട് കൂടാതെ 40ഓളം ഭിന്നശേഷി കുട്ടികൾക്ക് തൊഴിൽ പരിശീലനവും സെന്ററില്‍ നല്‍കിവരുന്നുണ്ട്. കരുണ വറ്റാത്തവരുടെ സഹായം ഉണ്ടെങ്കിലെ അവരുടെ ജീവിതം കൈപിടിച്ചുയര്‍ത്താന്‍ സാധിക്കൂ, ഈ വരുന്ന പൊന്നോണത്തിന് മുറ്റത്ത് മാത്രമല്ല,നമ്മുടെ മനസ്സിലും ഒരു പൂക്കളം തീർക്കാന്‍ പ്രഖ്യാപിച്ചിട്ടുള്ള 250 ചലഞ്ച് എല്ലാവരും പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.


Read Previous

തലസ്ഥാനത്ത് തെരുവുയുദ്ധം; മുഖ്യമന്ത്രി രാജി വയ്ക്കണം’; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം.

Read Next

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »