Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടു; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ വിവരിച്ച് സംവിധായക, ‘എന്‍റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി


കൊച്ചി: മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള ഹേമ കമ്മിറ്റി ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ സമൂഹത്തിനു മുന്നിൽ വെളിപ്പെടുത്തി സംവിധായക സൗമ്യ സദാനന്ദൻ. ഇതാദ്യമായാണ് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ പുറത്ത് പറയുന്നത്.

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടതിനെ എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് സംവിധായക പറഞ്ഞു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് സംവിധായകയുടെ വെളിപ്പെടുത്തൽ.

”എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടി യാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ പറയുന്നു. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ട്.

താനൊരു ആർട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിർമാതാവും വിചാ രിച്ചു. അവർക്ക് ഒരു കമേഷ്യൽ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിർമാതാവും സിനിമ എഡിറ്റ് ചെയ്തുവെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

പുതിയ പ്രോജക്ടുകളുമായി വനിതാനിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫല മുണ്ടായില്ല. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കിൽ അത് കള്ളം പറയുകയാണ്.

ദുരനുഭവങ്ങളെ അതിജീവിക്കാൻ കുറച്ച് വർഷങ്ങൾ എടുത്തു. 2020-ൽ സിനിമ വിട്ടു. താൻ മനഃപൂർവ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സത്യ മാണ്- സൗമ്യ കൂട്ടിച്ചേർത്തു. കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനി മയുടെ സംവിധായികയാണ് സൗമ്യ.


Read Previous

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

Read Next

പ്രവാസികൾക്ക് ഇരട്ടിമധുരം; നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യു എ ഇ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »