Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസികൾക്ക് ഇരട്ടിമധുരം; നബിദിനത്തോടനുബന്ധിച്ച് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യു എ ഇ


അബുദാബി: മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളാണ് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി യുഎഇയിൽ ജോലി ചെയ്യുന്നത്. പ്രവാസ ജീവിതം നയിക്കുന്നവർ ഏറെ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ ഒന്നായിരിക്കും നാട്ടിലെത്താനും കുടുംബത്തെ കാണാനും അവധി ലഭിക്കുകയെന്നത്. ഇപ്പോഴിതാ പ്രവാസികൾക്ക് സന്തോഷവാർത്തയുമായി നബിദിനത്തോടനുബന്ധിച്ച് യുഎഇയിൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പൊതുമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സെപ്‌തംബർ 15 ഞായറാഴ്‌ചയാണ് നബിദിനത്തിന്റെ അവധി നൽകുന്നത്. ശമ്പളത്തോടുകൂടിയ അവധിയാണ് നൽകുന്നത്. ദി ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇത് സംബന്ധിച്ച സർക്കുലർ ഇന്നലെ പുറത്തിറക്കി.

സ്വകാര്യ മേഖലയ്ക്കും ഇതേദിവസം തന്നെ അവധിയായിരിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് വിവരം.ഇസ്ളാമിക് കലണ്ടറിലെ മൂന്നാം മാസത്തിൽ 12 റബി ഉൽ അവ്വൽ 1444നാണ് ഗൾഫ് രാജ്യങ്ങളട ക്കമുള്ള ഇസ്ളാമിക് രാജ്യങ്ങളിൽ നബിദിനം ആചരിക്കുന്നത്. മലയാളികൾക്ക് ഇത്തവണ ഇരട്ടിമധുരമാണ്. സെപ്തംബർ 15നാണ് തിരുവോണം. പിറ്റേദിവസം നബിദി നവും കൂടി ചേർത്ത് രണ്ട് ദിവസത്തെ അവധി ആഘോഷിക്കാം.

നബിദിനത്തിന് ശേഷം ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ നിവാസികൾക്ക് ഡിസംബറിലാണ് പിന്നീട് നീണ്ട അവധി ലഭിക്കുന്നത്. ഡിസംബർ രണ്ട്, മൂന്ന് തീയതികളിലായി യഥാക്രമം തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് അവധി വരുന്നത്. ഇതിനൊപ്പം ശനി, ഞായർ വാരാന്ത്യ ദിനങ്ങൾ കൂടി ചേരുമ്പോൾ നാല് ദിവസത്തെ അവധി ലഭിക്കുന്നു.


Read Previous

പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടു; ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച കാര്യങ്ങൾ വിവരിച്ച് സംവിധായക, ‘എന്‍റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി

Read Next

എം.ആര്‍ അജിത് കുമാറിനെ നീക്കിയേക്കും; പകരം ചുമതല എച്ച്. വെങ്കിടേഷിന് നല്‍കാന്‍ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »