Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധി അമേരിക്കയില്‍;ഊഷ്മള വരവേല്‍പ്പ്, മൂന്ന് ദിവസത്തെ പരിപാടികള്‍: പ്രതിപക്ഷ നേതാവായതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനം


രാഹുല്‍ഗാന്ധി ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലെ ഡാലസിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഊഷ്മള വരവേല്‍പ്പ്. പ്രവാസി സമൂഹവും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു.

ഇതിന്റെ ചിത്രങ്ങള്‍ രാഹുല്‍ പിന്നീട് സാമൂഹിക മാധ്യത്തില്‍ പങ്കുവെച്ചു. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചക ളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കു ന്നതായും അദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുലി ന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ഇന്ന് മുതല്‍ ചൊവ്വാഴ്ചവരെ ഡാലസിലും വാഷിങ്ടണ്‍ ഡി.സിയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഡാലസിലെ ഇന്ത്യക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളന ത്തിലും രാഹുല്‍ സംസാരിക്കും.

അത്താഴ വിരുന്നില്‍ സാങ്കേതിക വിദഗ്ധരെയും പ്രാദേശിക നേതാക്കളെയും കാണും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ നാഷണല്‍ പ്രസ് ക്ലബിലെ അംഗങ്ങളുമായും വിവിധ ഗ്രൂപ്പുകളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്തും. ടെക്‌സാസ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായും അക്കാദമിക് വിദഗ്ധരുമായും രാഹുല്‍ ഗാന്ധി സംവദിക്കും.


Read Previous

എം.ആര്‍ അജിത് കുമാറിനെ നീക്കിയേക്കും; പകരം ചുമതല എച്ച്. വെങ്കിടേഷിന് നല്‍കാന്‍ സാധ്യത

Read Next

സൗദിയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടോ? പകുതി കാശ് തിരികെ ലഭിക്കും, ഓഫര്‍ ഒരു മാസത്തിനുള്ളില്‍ അവസാനിക്കും, ചെയ്യേണ്ടത് ഇത്ര മാത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »