Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിര്‍ത്തുന്നത് തന്നെ കുരുക്കാന്‍; ഇന്റലിജന്‍സ് നിരീക്ഷിക്കണമെന്ന് അന്‍വര്‍


മലപ്പുറം: എംആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ മാത്രം പോരാ, ഇന്റലിജന്‍സ് കൃത്യമായി നിരീക്ഷിക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞെട്ടിക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തിനെതിരെ വന്നുകൊണ്ടിരിക്കു ന്നത്. ഇതുവരെ സാമ്പത്തിക മേഖലയിലെ കള്ളക്കളികളാണ് പുറത്തുവന്നതെങ്കില്‍ ഇവര്‍ നടത്തിയ രാഷ്ട്രീയമായ അട്ടിമറികളുടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് വരാനിരിക്കുന്നത്. അജിത് ക്രമസമാധാന ചുമതലയില്‍ നില നിര്‍ത്തുന്നത് തന്നെ കുരുക്കാനാണെന്ന് അന്‍വര്‍ പറഞ്ഞു.

കേരളം കാതോര്‍ത്തിരുന്ന ചില കേസുകള്‍ അജിത് കുമാര്‍ അട്ടിമറിച്ചിട്ടുണ്ട്. അതിന്റെ വക്കും മൂലയും ഇപ്പോള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. അധികം വൈകാതെ കൈയില്‍ ലഭിക്കുന്നതോടെ പുറത്തുവിടും. കേരളത്തിലെ അതിപ്രമാദമായ രാഷ്ട്രീയ കേസ് ഒരു സര്‍ക്കാരിനെ, ഒരു മുന്നണിയെപോലും ബാധിക്കാന്‍ സാധ്യതയുള്ള ഒരു കേസ് അന്തം വിട്ടുപോകുന്ന രീതിയിലാണ് അട്ടിമറിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

ഇനിയും എഡിജിപി അജിത് കുമാറിനെ ആ പൊസിഷനില്‍ ഇരുത്തരുത്. അദ്ദേഹത്തി ന്റെ സാന്നിധ്യം എഡിജിപിക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെയും ഒപ്പം ജോലി ചെയ്യുന്നവരുടെ ആത്മവിശ്വാസം കെടുത്തും. എഡിജിപി അജിത് കുമാര്‍ ആ പദവിയില്‍ നിന്ന് തെറിക്കുന്നതോടെ ഇനിയും നിരവധി ഉദ്യോഗസ്ഥരും ജനങ്ങളും രംഗത്തുവരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.


Read Previous

റാം മാധവും എഡിജിപിയും തമ്മിലുള്ള കൂടിക്കാഴ്ചയിലുണ്ടായിരുന്ന ആളുടെ പേര്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടും; വിഡി സതീശന്‍

Read Next

നിവിന്‍ പോളിക്കെതിരായ ലൈംഗിക പീഡന പരാതി; യുവതിയുടെ പേരും ചിത്രവും പുറത്തുവിട്ട യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »