ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് വര്‍ഷം 50,000 രൂപയുടെ സ്കോളര്‍ഷിപ് പ്രഖ്യാപിച്ചു. ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ ചാണ്ടി സ്മാരക സ്കോളര്‍ഷിപ്പ് നേടിയ ഇടുക്കി ഗവ. മെഡിക്കല്‍ കോളെജില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിക്കാണ് പഠനം പൂര്‍ത്തിയാകുന്നതുവരെ സ്കോളര്‍ഷിപ് നല്കാന് തീരുമാനിച്ചത്.
ഒഐസിസി ആലപ്പുഴ എക്സിക്യൂട്ടീവ് അംഗവും ഗ്ളോബല്‍ ട്രെഷററുമായ മജീദ് ചിങ്ങോലിയാണ് ഒഐസിസി ആലപ്പുഴ ജില്ലയ്ക്കുവേണ്ടി സ്കോളര്‍ഷിപ്പ് സ്പോണ്സര് ചെയ്തത്.
ഈ അധ്യായന വര്‍ഷം സമര്‍ഥരായ 20 വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം സ്കോളര്‍ഷിപ് അനുവദിച്ചിരുന്നു.
