Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംവരണ വിഷയം: രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാന്‍ ബിജെപി സമ്മര്‍ദം ചെലുത്തിയതായി അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ബിജെപി സമ്മര്‍ദം ചെലുത്തിയതായി ഡോ. ബി.ആര്‍ അംബേദ്കറുടെ ചെറുമകന്‍ ഡോ. രാജ് രത്‌ന. രാഹുല്‍ ഗാന്ധി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സംവരണത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തിലാണ് പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതെന്ന് രാജ് രത്‌ന അംബേദ്കര്‍ വ്യക്തമാക്കി.

പ്രതിഷേധം നടത്താന്‍ ചില ബിജെപി നേതാക്കള്‍ രണ്ട് ദിവസത്തോളം തന്നില്‍ സമ്മര്‍ദം ചെലുത്തിയെന്നും എന്നാല്‍ അത് ചെയ്യില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നിന്നതായും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെ അംബേദ്കറുടെ ചെറുമകന്‍ പറഞ്ഞു. തന്നോട് ആജ്ഞാപിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും അദേഹം പറഞ്ഞു.

‘രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിക്കാനും ധര്‍ണ നടത്താനും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എന്നെ സമീപിച്ചു. അവരെന്നെ രണ്ട് ദിവസം സമ്മര്‍ദത്തിലാക്കി. പക്ഷേ ഞാന്‍ ഒരു പ്രതിഷേധവും നടത്തിയിട്ടില്ല. ഞാന്‍ അത് ചെയ്യാനും പോകുന്നില്ല. ഞാന്‍ എന്റെ പ്രസ്ഥാനം നടത്തുന്നത് സമൂഹത്തിന്റെ പണം കൊണ്ടാണ്.

അതിനാല്‍ സമൂഹത്തിന് മാത്രമേ എന്നോട് എന്തെങ്കിലും ചെയ്യാന്‍ കല്‍പ്പിക്കാനാവൂ. അല്ലാതെ, എന്നോട് ആജ്ഞാപിക്കാന്‍ ബിജെപിക്ക് കഴിയില്ല. അവരുടെ ഉത്തരവ് പ്രകാരം ഞാന്‍ ഒരു പ്രതിഷേധവും നടത്തില്ല’- തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രാജ് രത്ന പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളെ അദേഹം പിന്തുണയ്ക്കുകയും ചെയ്തു. ആരാണ് ശരിയായ അംബേദ്കറൈറ്റ്? അവര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ എന്തെങ്കി ലും പ്രശ്‌നമുണ്ടോ എന്നു ചോദിച്ച രാജ് രത്ന, വാസ്തവത്തില്‍ അത് തന്നെയാണ് തങ്ങളും പറയുന്നതെന്നും ചൂണ്ടിക്കാട്ടി. ‘സാമൂഹിക വിവേചനം നിലനില്‍ക്കുന്നതു വരെ സംവരണം ഉണ്ടായിരിക്കണം. സംവരണം ഉപേക്ഷിക്കാനും പട്ടികയില്‍ നിന്ന് പുറത്തു കടക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പുറത്തിറങ്ങാനുള്ള സമയമായോ? ഇതാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്’- അദ്ദേഹം വിശദമാക്കി.

‘ഞാന്‍ രാഹുല്‍ ഗാന്ധിയുടെ അനുഭാവിയല്ല. അതുപോലെ കോണ്‍ഗ്രസിന്റെ അനുയാ യിയും അല്ല. ഈ വിഷയത്തില്‍ ഞാനെന്തിന് രാഹുലിനെ എതിര്‍ക്കണം? എന്നെ സംബ ന്ധിച്ച് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. എന്തടിസ്ഥാനത്തിലാണ് ഒരാള്‍ പ്രതിഷേധം നടത്തേണ്ടത് എന്നതില്‍ വ്യക്തത വേണം’- രാജ് രത്ന പറഞ്ഞു. രാജ് രത്നയുടെ വീഡിയോ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇദേഹം ബാബാ സാഹെബിന്റെ കൊച്ചു മകനാണ്- ഡോ. രാജ് രത്ന അംബേദ്കര്‍. സംവരണത്തിനെതിരെ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ബിജെപി സമ്മര്‍ദത്തിലാക്കിയത് എങ്ങനെയെന്ന് അദേഹം വ്യക്തമായി പറയുന്നു.എന്നാല്‍ യഥാര്‍ഥ അംബേദ്കറൈറ്റ് ആയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ അദേഹം തെറ്റൊന്നും കണ്ടില്ല. രാഹുല്‍ ഗാന്ധി 50 ശതമാനം സംവരണ പരിധി അവസാനിപ്പിക്കും’- അവര്‍ എക്‌സില്‍ കുറിച്ചു.


Read Previous

അന്തരിച്ച നടി കവിയൂർ പൊന്നമ്മയുടെ വിയോ​ഗത്തിൽ വേദന പങ്കുവച്ച് മോഹൻ ലാൽ; മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന പൊന്നമ്മച്ചേച്ചി, ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും’

Read Next

തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്’; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »