Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമ്മയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു; എട്ടുവയസുകാരിക്ക് ദാരുണാന്ത്യം


കൊച്ചി: അമ്മയോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന എട്ടുവയസുകാരി കെഎസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യയാണ് മരിച്ചത്. പെരിയപ്പുറം കൊച്ചു മലയില്‍ അരുണ്‍-അശ്വതി ദമ്പതികളുടെ മകളാണ് ആരാധ്യ. കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഉപ്പുകണ്ടം പെട്രോള്‍ പമ്പിന് സമീപത്തുവവച്ച് വൈകീട്ടായിരുന്നു അപകടം.

അമ്മ അശ്വതിയാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇളയ കുട്ടിയും ഇവര്‍ക്കൊപ്പം ബൈ ക്കില്‍ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്‌കൂളിലെ ഡാന്‍സ് പ്രോഗ്രാമിന് ഡ്രസ്സ് എടുക്കാന്‍ കൂത്താട്ടുകുളത്തേക്ക് വന്നതായിരുന്നു ആരാധ്യ. മൂന്ന് പേരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ബസ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ തെറിച്ചുവീണ ആരാധ്യയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.

ആരാധ്യയുടെ മൃതശരീരം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന അരുണ്‍ നാട്ടില്‍ എത്തിയ ശേഷമാകും ആരാധ്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തുക.


Read Previous

ഒറ്റദിവസം കൊണ്ട് രണ്ട്‌ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍; ‘ലോറി ഉടമ മനാഫിനെ’ പിന്തുടരുന്നവരുടെ എണ്ണം 2.33 ലക്ഷമായി

Read Next

56 വര്‍ഷങ്ങള്‍ക്ക് ശേഷം ചേതനയറ്റ് മടക്കം; 1968ല്‍ കാണാതായ മലയാളി സൈനികന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്‌കാരം ഇന്ന് ഇലന്തൂരില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »