Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് അന്താരാഷ്ട്ര ആരോഗ്യ ഫോറം ഒക്‌ടോബർ 21 മുതൽ 23 വരെ


ഗ്ലോബൽ ഹെൽത്ത് എക്‌സിബിഷൻ 2024 ഒക്‌ടോബർ 21 മുതൽ 23 വരെ റിയാദിൽ നടക്കും. ഇൻവെസ്റ്റ് ഇൻ ഹെൽത്ത്” എന്ന പ്രധാന പരിപാടിയുടെ ഏഴാം പതിപ്പ് മൽഹാമിലെ റിയാദ് എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കും. ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷൻ പ്രോഗ്രാമിൻ്റെ പിന്തുണയോടെയുള്ള ഈ വർഷത്തെ എക്സിബിഷൻ സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം ആതിഥേയത്വം വഹിക്കുന്നു.

ആരോഗ്യ ഫോറത്തിന്‍റെ ഏഴാം പതിപ്പിൽ ആയിരത്തിലധികം നിക്ഷേപകരും 60ലധികം സ്റ്റാർട്ടപ് കമ്പനികളും ധാരാളം സംരംഭകരും പങ്കെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലും ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ പിന്തുണയോടെയും സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആൻഡ് ഡ്രോണുകൾ, ഇൻഫോർമ ഇൻറർനാഷനൽ, ഇവൻറ്സ് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് എന്നിവയുടെ സംയുക്ത സംരംഭമായ ‘അലയൻസ്’ കമ്പനിയാണ് ഫോറം സംഘടിപ്പിക്കുന്നത്.

ആരോഗ്യം, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യകൾ, ആരോഗ്യ സംവിധാനങ്ങൾ എന്നിവയുടെ ഭാവി ചർച്ച ചെയ്യുന്ന 100 സെഷനുകൾ പരിപാടിയിൽ അവതരിപ്പിക്കു മെന്ന് സൗദി പ്രസ് ഏജൻസിയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രമുഖരായ ഒരു കൂട്ടം വിദഗ്ധരാണ് സെഷനുകൾ നയിക്കുക എന്നത് ശ്രദ്ധേയമാണ്. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം സ്പീക്കറുകളും 1,200-ലധികം പ്രദർശകരും ഈ വർഷത്തെ പ്രദർശനത്തിൻ്റെ ഭാഗമാകും. മുൻ എക്സിബിഷൻ 13 ബില്യൺ റിയാലിൽ കൂടുതൽ നിക്ഷേപം ആകർഷിച്ചിരുന്നു.


Read Previous

പ്രവാസികൾക്ക് ഇനി ശമ്പളം മുടങ്ങിയാലും നിശ്ചിത തുക ലഭിക്കും, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് സൗദിയില്‍ തുടക്കമായി

Read Next

ഹജ്ജ്; കേരളത്തില്‍നിന്ന് 14,590 പേര്‍ക്ക് അവസരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »