എൻസിപി നേതാവ് ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചു


മുംബൈ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് ബാബ സിദ്ദിഖ് (66) വെടിയേറ്റ് മരിച്ചു. ഇന്ന് വൈകുന്നേരം മുംബൈയിലെ ബാന്ദ്ര ഈസ്റ്റിൽ വെച്ചാണ് അദ്ദേഹത്തിന് നേരെ അജ്ഞാതര്‍ വെടിയുടിതിര്‍ത്തത്. ലീലാവതി ആശുപത്രിയില്‍ ചികിത്സയിലിരി ക്കെയാണ് അന്ത്യം. അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ഇവര്‍ക്കായി ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും തെരച്ചിൽ ആരംഭിച്ചു.

മുൻ മഹാരാഷ്ട്ര മന്ത്രിയും മൂന്ന് തവണ ബാന്ദ്ര വെസ്റ്റ് എംഎൽഎയുമായിരുന്നു ബാബ സിദ്ദിഖ്. ഈ വർഷം ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്. മകൻ സീഷാൻ ബാന്ദ്ര ഈസ്റ്റ് എംഎൽഎയാണ്.


Read Previous

ബോ​ക്​​സി​ങ്​ ഇ​ടി​പ്പൂ​രത്തോടെ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം, ഇന്ത്യയടക്കം 9 രാജ്യങ്ങളുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വേദി സുവൈദി പാര്‍ക്ക്; ആദ്യ 9 ദിനങ്ങള്‍ ഇന്ത്യന്‍ സംസക്കാരിക പൈതൃക വിളംബരം വിളിച്ചോതും, ഘോഷയാത്രകൾ, രാജസ്ഥാനി നൃത്തം, പഞ്ചാബി നൃത്തം, തെലുങ്ക്, തമിഴ് കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, വാദ്യമേള സംഘം, ചെണ്ടമേളം, നാസിക് ഡോൾ എന്നിവയൊക്കെ ഇന്ത്യൻ പരിപാടികൾക്ക് നിറം ചാർത്തും

Read Next

അടിപൊളി സെഞ്ച്വറി! ബംഗ്ലാദേശ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് സഞ്ജു സാംസണ്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »