Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നവീന്‍ ബാബു ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു, 98,500 രൂപ നല്‍കി; പമ്പുടമ മുഖ്യമന്ത്രിക്കു നല്‍കിയ പരാതി പുറത്ത്


കണ്ണൂര്‍: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് പമ്പുടമയില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതുസംബന്ധിച്ച് പമ്പുടമ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പുറത്തു വന്നു. കണ്ണൂര്‍ നിടുവാലൂരില്‍ ടി വി പ്രശാന്തന്‍ എന്നയാളില്‍ നിന്ന് പമ്പ് ഔട്ട്‌ലെറ്റിന്റെ എന്‍ഒസി ലഭിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നും 98,500 രൂപ കൈപ്പറ്റുകയും ചെയ്‌തെന്നാണ് പരാതി.

പമ്പിന്റെ അനുമതിക്കായി കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് അപേക്ഷ സമര്‍പ്പി ച്ചെങ്കിലും അദ്ദേഹം അത് വൈകിപ്പിച്ചതായി പ്രശാന്തന്റെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 6ന് നവീന്‍ ബാബു താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തി ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ ഈ ജന്മത്തില്‍ അനുമതി നല്‍കില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും ചെയ്യുന്ന മറ്റു ബിസിനസുകളിലും ജോലികളിലും തടസം സൃഷ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്നാണ് 98,500 രൂപ നവീന് പള്ളിക്കുന്നിലെ ക്വര്‍ട്ടേഴ്‌സില്‍ എത്തിച്ചു നല്‍കിയത്. പിന്നീട് ഒക്ടോബര്‍ എട്ടിന് പെട്രോള്‍ പമ്പിന് അനുമതി ലഭിച്ചുവെന്നും പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.


Read Previous

നവീന്‍ കൈക്കൂലി വാങ്ങില്ല, യാത്രയയപ്പ് യോഗത്തിന് ശേഷം ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല’; റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന് കുടുംബം

Read Next

സന്ധ്യയും മക്കളും പെരുവഴിയിലായില്ല’; സഹായ ഹസ്തവുമായി ലുലു ഗ്രൂപ്പ്, കടബാധ്യത ഇന്ന് തീര്‍ക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »