Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചേലക്കരയിൽ യു ആര്‍ പ്രദീപ്, പാലക്കാട് പി സരിന്‍: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സിപിഎം


തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാലക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി പി സരിന്‍ മത്സരിക്കും. ചേലക്കര നിയോചക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ എംഎല്‍എ കൂടിയായ യുആര്‍ പ്രദീപ് മത്സരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട് ബിജെപിക്ക് അനുകൂലമായ സാഹചര്യം ഒരുക്കിക്കൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ച ഷാഫി പറമ്പിലിനെ മാറ്റിയത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു. ചെറിയവോട്ടിനാണ് കോണ്‍ഗ്രസ് അന്ന് വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ബിജെപിയുമായുള്ള കോണ്‍ ഗ്രസിന്റെ ഡീലിന്റെ ഭാഗമായാണ് ഷാഫിയെ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിയെ വിജയിച്ചത് കോണ്‍ഗ്രസ് ആണെന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനേയും ചേലക്കര യിൽ രമ്യ ഹരിദാസിനേയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും.


Read Previous

പ്രിയങ്ക ​ഗാന്ധി വയനാട്ടിലേക്ക്; ഏഴ് ദിവസം പര്യടനം നടത്തും; 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

Read Next

മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ ആ മാലിന്യം എൻഡോസൾഫാൻ ആണെങ്കിൽ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. ഇഷ്ടമില്ലാത്തവരെ പുകച്ചു പുറത്തു ചാടിക്കും, ടാർഗറ്റ് ചെയ്തു അധിക്ഷേപം’; സരിനെതിരെ ​ഗുരുതര ആരോപണവുമായി അഡ്വ. വീണ. എസ്. നായർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »