Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രോഷത്തിന്‍റെ ‘രക്തത്തുള്ളികൾ’ ക്യാന്‍വാസിലാക്കി അഭിലാഷ് തിരുവോത്ത് ; ഉള്ളു പൊളളിക്കുന്ന ചിത്രം ഹൃദയത്തിലേറ്റി കേരളം


കോഴിക്കോട്: രോഷത്തിമന്‍റെ രക്തത്തുള്ളികൾ ക്യാന്‍വാസിലേക്ക് പരത്തി കണ്ണൂർ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ തന്‍റെ പ്രതിഷേധവും വേദനയും പങ്കുവെക്കുകയാണ് ചിത്രകാരൻ അഭിലാഷ് തിരുവോത്ത്. നവീൻ ബാബുവിന്‍റെ സംസ്‌കാര സമയത്ത് മകൾ ഉദകക്രിയ ചെയ്യുന്ന രംഗത്തെ അനുസ്‌മരിച്ച് വരച്ച ഉള്ളു പൊളളിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലായി. ആയിരക്കണക്കിനാളുകളാണ് ഈ ചിത്രം കണ്ടത്. കോൺഗ്രസ് നേതാവ് വിടി ബൽറാം ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചിത്രം പങ്കുവെച്ചു.

തോളിലെ പാതിയുടഞ്ഞ മൺകുടത്തിൽ നിന്ന് പിന്നിലേക്കിറ്റി വീഴുന്ന രക്തത്തുള്ളി കൾ വേദനയുടെയും നിസഹായതയുടെയും രോഷത്തിന്‍റെയും പ്രതീകമായി പൊതു സമൂഹം വായിച്ചെടുക്കുന്നുണ്ട്. ആത്മ നൊമ്പരം ഉള്ളിൽ പേറി ചിതയെ ചുറ്റുന്ന മകളുടെ ഹൃദയ വേവിനെ പലരും ഫെയ്‌സ്ബുക്കടക്കമുള്ള ഓൺലൈൻ പ്ലാറ്റ്‌ ഫോമുകളിൽ പകർത്തി ആത്മരോഷം പ്രകടിപ്പിച്ചു. അധ്യാപകനും ചിത്രകാരനുമായ അഭിലാഷ് തിരുവോത്ത് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ ചിത്ര പ്രദർശനങ്ങൾ നടത്തി ശ്രദ്ധേയനായ ചിത്രകാരനാണ് .


Read Previous

വയനാടിന് നെല്ല് ഭക്ഷ്യധാന്യം മാത്രമല്ല, ജീവിതവുമായി വിളക്കി ചേർത്ത ഒരു സംസ്‌കാരം കൂടിയാണ്. നെല്ലിനും ‘പിറന്ന’ നാള്‍ : പാരമ്പര്യ തനിമയിൽ മകം കുളിപ്പിക്കൽ ചടങ്ങ് ആഘോഷമാക്കി വയനാട്ടിലെ കുറിച്യ സമുദായം

Read Next

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »