Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാർട്ടിയെ വെട്ടിലാക്കി തുറന്നു പറച്ചിൽ; എകെ ഷാനിബിനെ കോൺ​ഗ്രസ് പുറത്താക്കി


പാലക്കാട്: യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോൺ​ഗ്രസിൽ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി. ഷാനിബിനെ കോൺ​ഗ്രസിന്റെ പ്രാഥമിക അം​ഗത്വത്തിൽ നന്നു പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

പി സരിനു പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം വ്യക്തമാക്കി ഷാനിബ് പത്ര സമ്മേളനം വിളിച്ച് ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പാർട്ടി നടപടി.

ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോൺഗ്രസിനെ വെട്ടിലാക്കിയാണ് ഷാനിബും രം​ഗത്തെത്തിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് വിടുന്നതായി കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കെഎസ് യു മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന കെ എ ഷാനിബ് അറിയിച്ചു. സിപി എമ്മിൽ ചേരാനാണ് തീരുമാനമെന്നും ഷാനിബ് പറഞ്ഞു.

പാലക്കാട് ഒരു സമുദായത്തിൽപ്പെട്ട നേതാക്കളെ പൂർണമായും കോൺഗ്രസ് തഴയുന്നു. തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നിട്ടും പാർട്ടി തിരുത്തലിന് തയാറാകു ന്നില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പാലക്കാട്, വടകര, ആറൻമുള ഡിലുണ്ടെന്നും ഷാനിബ് ആരോപിച്ചു.

‌ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവർത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറി മാരായി പ്രവർത്തിച്ചത്. പാലക്കാട് കെഎസ്‌യു മുൻ അധ്യക്ഷനായാണ് ഷാനിബ് പ്രവർത്തിച്ചിട്ടുള്ളത്.


Read Previous

പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ; വയനാട്ടിൽ ദിവ്യ ഹരിദാസ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

Read Next

ബം​ഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »