Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിപി ദിവ്യയുടെ അതിബുദ്ധി ഊരാക്കുടുക്കാകുന്നു: മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു


കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപ ണവിധേയയായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ ഉയർത്തിയ വാദങ്ങൾ ഒന്നൊന്നായി പൊളിയുന്നു. നവീൻ ബാബു ഫയലുകൾ വൈകിപ്പിക്കുന്നു എന്ന് പലരിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ട്,

പ്രശാന്തന് പുറമേ ഗംഗാധരൻ എന്നയാളും നവീൻ ബാബുവിനെതിരെ പരാതി പറഞ്ഞിരുന്നു എന്നുമാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. എന്നാൽ, പണം വാങ്ങിയെന്നോ അഴിമതി നടത്തിയെന്നോ വിജിലൻസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ലെന്നാണ് കു​റ്റിയാട്ടൂരിലെ റിട്ടയേർഡ് അദ്ധ്യാപകനായ കെ ഗംഗാധരൻ പറയുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുമായി പരാതിക്ക് ബന്ധമില്ലെന്നും ഗംഗാധരൻ വ്യക്തമാക്കി.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കലക്ടർ ക്ഷണിച്ചതിനാലാണ് എത്തി യത്, പെട്രോൾ പമ്പ് തുടങ്ങാനിരുന്ന പ്രശാന്തന് എൻഒസി ലഭിക്കാൻ പണം ചെലവഴി ക്കേണ്ടിവന്നു, നവീൻ ബാബുവിനെതിരെ കെഗംഗാധരൻ സെപ്തംബർ 4ന് വിജിലൻ സിന് പരാതി നൽകിയിട്ടുണ്ട് എന്നീ കാര്യങ്ങളാണ് തന്റെ വാദങ്ങൾ സമർത്ഥിക്കാൻ ദിവ്യ പ്രധാനമായി നിരത്തിയിരുന്നത്.

യോഗത്തിലേക്ക് ക്ഷണിക്കാതെയാണ് ദിവ്യ എത്തിയെന്ന് കലക്ടർ ആദ്യദിവസംതന്നെ റിപ്പോർട്ട് നൽകിയിരുന്നു. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കലക്ടർ ഇന്നലെ മൊഴിയും നൽകി. ഇതോടെ ക്ഷണിച്ചിട്ടാണ് യോഗത്തിൽ എത്തിയതെന്ന വാദം തീർത്തും ദുർബ ലമായി. സ്ഥലം മണ്ണിട്ടു നികത്തുന്നതിന് സ്​റ്റോപ് മെമ്മോ നൽകിയ വില്ലേജ് ഓഫീസ റുടെ നടപടി റദ്ദാക്കാൻ എഡിഎം ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർ സഹകരിച്ചി ല്ലെന്നും എതിർകക്ഷികളുടെ സ്വാധീനമാണ് ഇതിനുപിന്നിലെന്ന സംശയമാണ് ഗംഗാധരൻ പരാതിയിൽ പ്രകടിപ്പിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരുടേത് അധികാര ദുർവിനിയോഗവും ഉത്തരവാദിത്തമില്ലായ്മയുമാണെന്നും വീഴ്ചകൾ പരിശോധിച്ച് തന്റെ ആവലാതി പരിഹരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. പരാതിയിൽ മൊഴിയെടുക്കൽ ഉൾപ്പെടെ വിജിലൻസിന്റെ തുടർനടപടി ഉണ്ടായിട്ടില്ല. മനുഷ്യാവകാശ കമ്മിഷനിലും ഗംഗാധരൻ പരാതി നൽകിയിരുന്നു. ഇതിൽ രണ്ടെണ്ണം തള്ളി. മൂന്നാമത്തേതിൽ നടപടി സ്വീകരിച്ചിട്ടില്ല.

ഗംഗാധരന്റെ സ്ഥലത്തുള്ള വയലിലേക്ക് നീരൊഴുക്ക് തടഞ്ഞ് മണ്ണിട്ടു നികത്തുന്നത് തടയണമെന്നു കാണിച്ച് നാട്ടുകാർ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു റവന്യു വകുപ്പിന്റെ നടപടി.പെട്രോൾ പമ്പ് തുടങ്ങുന്നതിനുവേണ്ടി പ്രശാന്തന് എൻഒ സി ലഭിക്കാൻ പണം ചെലവഴിക്കേണ്ടിവന്നുവെന്നും ജാമ്യാപേക്ഷയിലുണ്ട്. എന്നാൽ, പ്രശാന്തൻ നൽകിയതായി പറയുന്ന പരാതിയിലെ ഒപ്പ് വ്യാജമാണെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.

ചെങ്ങളായി നിടുവാലൂർ പള്ളി വികാരി ഫാ. പോളുമായി പെട്രോൾ പമ്പിനുള്ള പാട്ടക്ക രാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പ് വ്യത്യസ്തമാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. പേരിലും വ്യത്യാസമുണ്ട്. പാട്ടക്കരാറിൽ പ്രശാന്ത് എന്നാ ണുള്ളത്. എന്നാൽ പരാതിപ്പകർപ്പിൽ പ്രശാന്തൻ ടിവി നിടുവാലൂർ എന്നെഴിയിട്ടുണ്ട്. പ്രശാന്തൻ നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് ഫാദർ പോൾ വ്യക്തമാക്കിയിരുന്നു.

നവീനിന്റെ ആത്മഹത്യയ്ക്ക് ശേഷം മുൻ തീയതി എഴുതിച്ചേർത്ത് തയ്യാറാക്കി യതാണ് പുറത്തുവിട്ട പരാതിയെന്ന സംശയം ശരിവയ്ക്കുന്നതാണ് ഒപ്പിലെയും പേരിലെയും വൈരുദ്ധ്യം. പരാതിയിൽ പ്രശാന്തൻ ആരോപിക്കുന്നത് പെട്രോൾ പമ്പിന് ഒക്‌ടോബർ എട്ടിന് എൻ.ഒ.സി അനുവദിച്ചെന്നാണ്. എന്നാൽ ഔദ്യോഗിക രേഖകൾ പ്രകാരം നവീൻ എൻ.ഒ.സി അനുവദിച്ചത് ഒൻപതിന് വൈകിട്ട് മൂന്നിനും.


Read Previous

യഹ്യ സിന്‍വര്‍ കുടുംബ സമേതം തുരങ്കത്തില്‍; ഒക്ടോബര്‍ 7 ആക്രമണത്തിന് തൊട്ടുമുമ്പുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍

Read Next

മെക്7 ശുമൈസി- ധീര യൂനിറ്റ്ന് തുടക്കമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »