Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ; സൈന്യത്തെ പിന്‍വലിക്കും, നിയന്ത്രണ രേഖയില്‍ രണ്ടിടത്ത് മാത്രം പട്രോളിങ്


ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യ-ചൈന ധാരണ. ഇക്കാര്യത്തില്‍ ചൈനയുമായി ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിയന്ത്രണ മേഖലയില്‍ പട്രോളിങ് അടക്കമുള്ള തര്‍ക്ക വിഷയങ്ങളിലാണ് ധാരണായായതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ദേപ്‌സാങിലും ഡെംചോക്കിലും ആയിരിക്കും ഇനി മുതല്‍ പട്രോളിങ്. പ്രദേശത്ത് സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് ഇടയാക്കുമെന്നും മിസ്രി കൂട്ടിച്ചേര്‍ത്തു.

നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റഷ്യ സന്ദര്‍ശത്തിന് തൊട്ടു മുന്‍പാണ് സുപ്രധാന തീരുമാനം. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ റഷ്യയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായതായി നേരത്തെ റിപ്പോര്‍ട്ടുക ളുണ്ടായിരുന്നു.

ഗാല്‍വന്‍ താഴ് വരയുള്‍പ്പെടെ കിഴക്കന്‍ ലഡാക്കിലെ നാലിടങ്ങളില്‍ നിന്ന് സൈന്യം പിന്‍മാറിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു. സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് അംഗ രാജ്യങ്ങളിലെ സുരക്ഷാകാര്യ നേതാക്കളുടെ യോഗത്തിനിടെയാണ് ഡോവലും യിയും തമ്മില്‍ കണ്ടത്.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് 2020 ല്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ് വരയില്‍ ഇന്ത്യാ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ഇരുഭാഗത്തും ആള്‍നാശം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളായിരുന്നു. പിന്നീട് സൈനിക തലത്തിലും നയതന്ത്ര തലത്തിലും നടത്തിയ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇപ്പോഴത്തെ തീരുമാനം.

അതേസമയം റഷ്യയിലെ കസാനില്‍ നാളെ ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്.


Read Previous

ആശീര്‍വാദം തേടി പ്രിയങ്ക; കന്നിപ്പോരാട്ടത്തിന് കളത്തിലിറങ്ങും മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വീട്ടില്‍.

Read Next

കെട്ടുകണക്കിന് ഡോളറുകള്‍, പെര്‍ഫ്യൂമുകള്‍, യുഎന്നിന്റെ ഭക്ഷണപ്പൊതികള്‍; യഹ്യ സിന്‍വറിന്റെ ബങ്കറിനുള്ളിലെ വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍ സൈന്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »