Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലാ നിന പ്രതിഭാസം കൊടും തണുപ്പിന് കാരണമാവുമെന്ന വാര്‍ത്ത തെറ്റ്; സൗദിയില്‍ ഇത്തവണ ശൈത്യകാലത്തിന് ശക്തി കുറയും


റിയാദ്: സൗദി അറേബ്യയിലെ ശൈത്യകാലത്തിന് ഇത്തവണ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളെപ്പോലെ കഠിനമായ തണുപ്പ് ഈ വര്‍ഷം സൗദിയില്‍ അനുഭവപ്പെടുകയില്ലെന്ന് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി പറഞ്ഞു.

അല്‍ ഇഖ്ബാരിയ ചാനലിലെ ‘120 പ്രോഗ്രാമില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വരുംദിവസങ്ങളില്‍ താപനില കുറയുമെങ്കിലും, കഴിഞ്ഞ ശൈത്യകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിലയിലേക്ക് അവ എത്തില്ലെന്നും ഖഹ്താനി പറഞ്ഞു,

വരാനിരിക്കുന്ന ശൈത്യകാലത്തെക്കുറിച്ചുള്ള വിശദമായ കാലാവസ്ഥാ റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ എന്‍സിഎം പദ്ധതിയിടുന്നുണ്ട്. സീസണിലെ പ്രതീക്ഷിക്കുന്ന കാലാവസ്ഥാ സവിശേഷതകള്‍ വിവരിക്കുന്ന റിപ്പോര്‍ട്ടാണ് അധികൃതര്‍ തയ്യാറാ ക്കുന്നത്. ഈ വര്‍ഷത്തെ ശീതകാലം സമീപകാലത്തെ അപേക്ഷിച്ച് വളരെ കുറവായിരിക്കുമെന്നും അല്‍ ഖഹ്താനി പറഞ്ഞു. താപനില സാധാരണ സീസണല്‍ ശരാശരിയില്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ചില പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടാകും.

അതേസമയം, ലാ നിന പ്രതിഭാസവുമായി ബന്ധപ്പെട്ട് അസാധാരണമാം വിധം കഠിനമായ ശൈത്യകാലം വരുമെന്ന രീതിയിലുള്ള അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് എന്‍സിഎമ്മിന്‍റെ ഭാഗമായ റീജിയണല്‍ ക്ലൈമറ്റ് ചേഞ്ച് സെന്റര്‍ അറിയിച്ചു. ലാ നിന പ്രതിഭാസവുമായി ബന്ധപ്പെട്ട് രാജ്യത്ത് കഠിനവും നീണ്ടുനില്‍ക്കുന്നതുമായ ശൈത്യ കാലം പ്രവചിക്കുന്ന റിപ്പോര്‍ട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രവചിച്ചിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കൊടും തണുപ്പിനെ കുറിച്ചുള്ള ഭീതി സൃഷ്ടിക്കാന്‍ കാരണമായി രുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നും രാജ്യത്ത് സാധാരണയേക്കാള്‍ കുറഞ്ഞ തണുപ്പായിരിക്കും ഇത്തവണ ഉണ്ടാവുകയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന ഇത്തരം തെറ്റായ വാര്‍ത്തകളില്‍ വശംവദരാവരുത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കണം. കാലാവസ്ഥയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴ പ്പവും ഭീതിയും സൃഷ്ടിക്കുന്ന രീതിയിലുള്ള വ്യക്തിഗത അഭിപ്രായങ്ങള്‍ അവഗണി ക്കാനും അത് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അത്തരം വ്യക്തിഗത പ്രസ്താവനകള്‍ രാജ്യം അംഗീകരിച്ച നിര്‍ദ്ദേശങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്ന് കേന്ദ്രം അറിയിച്ചു.

വിവിധ ജീവിത പ്രവര്‍ത്തനങ്ങള്‍, വികസന പരിപാടികള്‍, രാജ്യത്ത് നടക്കുന്ന ഇവന്‍റുകള്‍ എന്നിവയുമായി അടുത്ത ബന്ധമുള്ളതിനാല്‍, ഔദ്യോഗിക കാലാവ സ്ഥയുടെയും കാലാവസ്ഥാ വിവരങ്ങളുടെയും പ്രാധാന്യം വളരെ കൂടുതലാണ്. തെറ്റായ കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്നത് ഈ മേഖലകളില്‍ വലിയ പ്രതിസന്ധികള്‍ക്ക് കാരണമാവുമെന്നും കേന്ദ്രം വ്യക്തമാക്കി.


Read Previous

മുതിർന്ന നേതാക്കളടക്കമുള്ള മുൻ എംഎൽഎമാർ പാർട്ടി വിട്ടു; ബിജെപിക്ക് ജാർഖണ്ഡിൽ കനത്ത തിരിച്ചടി

Read Next

വയനാടിന് തന്റെ സഹോദരിയെക്കാൾ മികച്ചൊരു ജനപ്രതിനിധിയെ സങ്കല്പ്പി‍ക്കാനാകില്ല; പ്രിയങ്ക ഗാന്ധിയെ കുറിച്ച് കുറിപ്പുമായി രാഹുൽ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »