Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് പ്രവാസി സാഹിത്യോത്സവ് നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍


റിയാദ്‌: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോസവ് ഒക്ടോബർ 25 വെളളിയാഴ്ച്ച നടക്കും.ആർ എസ്‌ സി റിയാദ്‌ സോൺ സാഹിത്യോത്സവ്‌ മത്സരങ്ങൾക്കാണ്‌‌‌ നാളെ( വെള്ളിയാഴ്ച) രാവിലെ 7മണിക്ക്‌ മലാസ് ഡ്യൂൺസ് ‌ ഇന്റർനാഷണൽ സ്കൂളിൽ തുടക്കമാകുന്നത്‌.

കലാ,സാഹിത്യ രംഗത്ത്‌ പ്രവാസി വിദ്യാർത്ഥി യുവജനങ്ങൾക്കിടയിലെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമുളള ശ്രദ്ധേയമായ ഇടപെടലായാണ്‌ സാഹിത്യോത്സവ്‌ നടത്തുന്നത്‌. 66 യൂനിറ്റ് മത്സരങ്ങളും 16 സെക്ടർ മത്സരങ്ങളും പൂർത്തിയാക്കിയാണ്‌ സോൺ തല മത്സരങ്ങളിൽ‌‌ പ്രതിഭകൾ മാറ്റുരക്കുന്നത്‌‌.

കിഡ്സ്, പ്രൈമറി, ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍ ജനറല്‍, എന്നീ വിഭാഗങ്ങളിലായി 69 ഇനങ്ങളിൽ നാനൂറിലധികം മത്സരാർത്ഥികൾ സോൺ സാഹിത്യോത്സവിന്റെ ഭാഗമാകും. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍, പ്രസംഗങ്ങള്‍, ഖവാലി, നശീദ, കാലി ഗ്രാഫി,മാഗസിന്‍ ഡിസൈന്‍, കവിത, കഥ, പ്രബന്ധം തുടങ്ങി സ്റ്റേജ് , സ്റ്റേജിതര മത്സരങ്ങൾക്കായി സാഹിത്യോത്സവ്‌ നഗരിയിൽ നാല്‌ വേദികളാണ്‌ സംവിധാനിച്ചിട്ടു ളളത്.

കലാ,സാഹിത്യ രംഗത്തെ ഏറ്റവും വലിയ സാംസ്കാരിക ഒത്തിരിപ്പായി റിയാദ്‌ സാഹി ത്യോത്സവ്‌ മാറും. റിയാദിലെ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാനിധ്യം പരിപാടി യെ കൂടതൽ മികവുറ്റാതാക്കും. പ്രതിഭകളെയും,കലാ പ്രേമികളെയും സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ്‌ നഗരിയിൽ സംവിധാനിച്ചിട്ടുളളത്‌. അബ്ദുൽ റഹ്മാൻ സഖാഫി (ചെയമാൻ) ഫൈസൽ മമ്പാട് (ജനറൽ കൺവീനർ) ശുഹൈബ്‌ സഅദി, ജംഷീർ ആറളം എന്നിവരുടെ നേതൃത്വത്തിലുള്ള നൂറ്റി ഒന്നംഗ സംഘാടകസമിതി യാണ് സാഹിത്യോത്സവ് നിയന്ത്രിക്കുന്നത്.


Read Previous

തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’, കറുകറെ കാര്‍മുകില്‍…; ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തം വെച്ച് മന്ത്രി ബിന്ദു

Read Next

നിരപരാധിയെങ്കില്‍ എഡിഎം എന്തുകൊണ്ട് മിണ്ടാതിരുന്നു?; നവീന്‍ബാബുവിനെതിരെ പി പി ദിവ്യ കോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »