Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആദ്യ ദിനത്തിൽ മാധ്യമ പ്രവർത്തകരെ നോക്കി പുഞ്ചിരി; ചിരി വറ്റി ദിവ്യ, അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു; തലകുനിച്ച് ജയിലിലേക്ക് മടക്കം


കണ്ണൂർ: നവീൻ ബാബു മരണത്തിൽ അറസ്റ്റിലായ പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം ചിരി വറ്റിയാണ് ദിവ്യ മടങ്ങിയത്. ആദ്യ ദിനത്തിൽ മാധ്യമപ്രവർത്തകരെ നോക്കി പുഞ്ചിരി ക്കാൻ ശ്രമിച്ചുവെങ്കിലും ഇത്തവണ അതു മുണ്ടായില്ല. തലകുനിച്ചാണ് ചോദ്യം ചെയ്യലിനു ശേഷം ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും പിന്നീട് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്നും ദിവ്യ മടങ്ങിയത്.

അഞ്ചു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷമാണ് ദിവ്യയെ കണ്ണൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലരയോടെ ദിവ്യയെ ജയിലിലേക്ക് മാറ്റി. പതിവിൽ നിന്നും വ്യത്യസ്തമായി ചുരിദാർ അണിഞ്ഞാണ് ദിവ്യ ചോദ്യം ചെയ്യലിന് ജയിലിൽ നിന്നും എത്തിയത്.

കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലെ റിമാൻഡ് തടവുകാരിയാണ് ദിവ്യ. പൊലിസ് ഹർജി നൽകിയതു പ്രകാരമാണ് പി പി ദിവ്യയെ ഒരു ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു നൽകിയത്. വെള്ളിയാഴ്ച്ച രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു സമയമെങ്കിലും നാലു മണിയോടെ കോടതിയിൽ ഹാജരാക്കി.

കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ നിന്നും കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി കെ രത്നമകുമാറിൻ്റെ നേതൃത്വത്തിലാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. നേരത്തെ പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കുകയാണ് പി പി ദിവ്യ ചെയ്തതെന്നാണ് വിവരം. താൻ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തത് കലക്ടർ അരുൺ കെ വിജയൻ ക്ഷണിച്ചിട്ടാണെന്നും എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നും ദിവ്യ പറഞ്ഞു.

ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാചകം സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പി പി ദിവ്യ പറഞ്ഞു. എന്നാൽ എഡിഎം ജീവനൊടുക്കുമെന്ന് കരുതിയില്ല. അത്തരമൊരു സാഹ ചര്യം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ദിവ്യ പറഞ്ഞു.

ഇതിനിടെ കണ്ണൂർ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റിലായ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ​പി ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷയിൽ വാ​ദം കേ​ള്‍​ക്കാ​ന്‍ മാ​റ്റി. നവംബർ അഞ്ചിന് കോ​ട​തി വാ​ദം കേ​ള്‍​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്.


Read Previous

കണ്ണൂര്‍ കലക്ടറുടെ പങ്ക് അന്വേഷിക്കണം’; കോണ്‍ഗ്രസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി

Read Next

എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല’: റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »