Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഴമയുടെ വായനയുമായി ചില്ല പ്രതിമാസ വായന


റിയാദ് : വ്യത്യസ്‌തമായ അഞ്ചു കൃതികളുടെ വായന പങ്കുവച്ചുകൊണ്ട് ചില്ല ഒക്ടോബർ മാസത്തെ വായന റിയാദില്‍ നടന്നു. സ്നേഹരഹിതമായ ലോകത്ത്, സ്നേഹം തിരികെ കിട്ടാതെ പരാജയപ്പെടുന്ന നായകന്റെ കഥപറയുന്ന പി. കേശവ ദേവിന്റെ ‘ഓടയിൽ നിന്ന്’ നോവലിന്റെ വായനാനുഭവം ജോമോൻ സ്റ്റീഫൻ സദസുമായി പങ്കുവച്ചു. എൺപത്തിരണ്ടു വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട നോവൽ ഇന്നും കാലിക പ്രസക്തമാണെന്നും ഒരു കൃതിയെ വിലയിരുത്തേണ്ടത് അത് എഴുതപ്പെട്ടകാലത്തെ കൂടി മനസിലാക്കിവേണമെന്നും ജോമോൻ അഭിപ്രായപ്പെട്ടു.

ജോമോൻ സ്റ്റീഫൻ സദസുമായി വായനാനുഭവം പങ്കുവെക്കുന്നു.

വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപർ എഴുതിയ ‘ഔർ ഹിസ്റ്ററി, ദേർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി’ എന്ന കൃതിയുടെ വായന ജോണി പനംകുളം പങ്കുവച്ചു. ഇന്ത്യയിൽ, ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കൽപ്പങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും രാഷ്ട്രത്തിൻ്റെ ആശയം രൂപപ്പെടുത്തിയെന്നും ഈ കൃതി അന്വേഷിക്കുന്നു. എൻസിഇആർടി പ്രസിദ്ധീകരിച്ച ഇന്ത്യൻ ചരിത്ര പാഠപുസ്തകങ്ങളിലെ ഭാഗങ്ങൾ ഇല്ലാതാക്കിയതുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളെയും പുസ്തകം അഭിസംബോധന ചെയ്യുന്നതായി ജോണി പറഞ്ഞു.

ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതിയ ‘അത്തിക്കയുടെ പ്രവാസം’ എന്ന ചെറുകഥാസമാഹാരത്തിന്റെ വായന പ്രദീപ് ആറ്റിങ്ങൽ പങ്കുവച്ചു. തന്റെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടേണ്ടി വന്ന മനുഷ്യരുടെ കഥകളിലൂടെ മുംബൈയിലെ കാമാത്തിപുര മുതല്‍ സൗദിയിലെ മണലാരണ്യം വരെയുള്ള അനുഭവങ്ങൾ വിവരിക്കുന്ന ഈ പുസ്തകം നേപ്പാളിലെയും ആഫ്രിക്കയി ലെയും വിവിധ പ്രദേശങ്ങളിലെ മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നതാണെന്ന് പ്രദീപ് വിശദീകരിച്ചു. ആടുജീവിതത്തിലെ ക്രൂരനായ അറബിയല്ല മസ്രയില്‍ ആടുകള്‍ ക്കൊപ്പം കഴിയുന്ന അമീറിന്റെ കഫീൽ അലി. തന്റെ കുടുംബത്തോടൊപ്പം തന്നെ അമീറിനെ ചേര്‍ത്ത് പിടിക്കുന്ന മറ്റൊരു ആടുജീവിത കഥയും ഈ കൃതി വരച്ചുകാട്ടുന്നു.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എൻ . മോഹനൻ എഴുതിയ ‘ഒരിക്കൽ’ എന്ന ചെറുനോവലിലെ പ്രണയാതുരമായ നിമിഷങ്ങൾ സബീന എം. സാലി സദസുമായി പങ്കുവച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന കൃതിയുടെ വായനയും ആ കൃതിയിൽ എഴുത്തുകാരൻ തന്നെ എടുത്ത് ചേർത്ത ‘നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്’ തുടങ്ങിയ മാധവിക്കുട്ടി ഉൾപ്പെടെയുള്ള വരുടെ വരികളും സബീന സദസിന് മുന്നിൽ വായിച്ചു.

റാം c/o ആനന്ദി എന്ന കൃതിയുടെ വായന മൂസ കൊമ്പൻ പങ്കുവച്ചു. അടുത്തകാലത്ത് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപെട്ട പല കൃതികളിൽ നിന്നും വ്യത്യസ്‌ത മായി ഏറ്റവും കൂടുതൽ വായനക്കാരെ ആകർഷിക്കാൻ അഖിൽ. പി. ധർമ്മജന്റെ ഈ കൃതിക്ക് കഴിഞ്ഞത് ലളിതമായ ഭാഷയിൽ പ്രണയവും സൗഹൃദവും അതിമനോഹ മായി അവതരിപ്പിക്കാൻ കഴിഞ്ഞതുകൊണ്ടാണെന്ന് മൂസ അഭിപ്രായപ്പെട്ടു. സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില്‍ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ വികസിക്കുന്ന നോവലിന്റെ ഇതിവൃത്തം മൂസ സദസുമായി പങ്കുവച്ചു. ചർച്ചകൾക്ക് എം. ഫൈസൽ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ്‌ലാൽ ചർച്ചകൾ ഉപസംഹരിച്ചു സംസാരിച്ചു. നാസർ കാരക്കുന്ന് മോഡറേറ്റർ ആയിരുന്നു.


Read Previous

ഈരാറ്റുപേട്ട അസോസിയേഷൻ റിയാദ്, പ്രവര്‍ത്തക സംഗമം

Read Next

കേളി ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »