Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയം പ്രത്യാശയും പ്രതീക്ഷയും നൽകുന്നത്: എൻ കെ പ്രേമചന്ദ്രൻ എം പി


റിയാദ് :പ്രത്യാശയും പ്രതീക്ഷയും നൽകുന്നതാണ് ഭാവിയുടെ ഇന്ത്യൻ രാഷ്ട്രീയ മെന്നു എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപെട്ടു. ഇന്ത്യൻ മതേതര ജനാധിപത്യത്തി ന്റെ നിലനിൽപ്പിനെ ദുർബലപ്പെടുത്തുന്ന ശക്തികളെ രാജ്യം അതെ നാണയത്തിൽ തിരിച്ചറിഞ്ഞു പ്രതിരോധിച്ച പാർലമെന്റ് തെരെഞ്ഞെടുപ്പാണ് കഴിഞ്ഞത് എന്ന് അദ്ദേഹം വ്യക്തമാക്കി.

റിയാദ് ഓ ഐ സി സി കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരുന്നു. വർത്ത മാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിസ്ഥാന ജീവൽ പ്രശ്നങ്ങൾ മുന്നോട്ട് വെച്ച യാത്ര മോഡിയുടെ മൂന്നാമൂഴം എളുപ്പമല്ലാതാക്കാൻ സാധിച്ചു. കോൺഗ്രസ് വിമുക്ത ഭാരതത്തിനായി സി പി എമ്മും ബി ജെ പി യും ഇരുട്ടിന്റെ മറവിൽ കൈകോർത്തു പ്രവർത്തിക്കുന്നു. പിണറായി വിജയന് മൂന്നാമൂഴം ലഭിച്ചാൽ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറ്റി മറിച്ചു കൊണ്ടു പുതിയ ഒരു ശക്തി കൂടി കേരളത്തിൽ അടിസ്ഥാനമുറപ്പി ക്കുമെന്നും ജാതി രാഷ്ട്രീയത്തിന് അവസരം ഒരുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

മലാസില്‍ നടന്ന സ്വീകരണ സമ്മേളനത്തിൽ ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ സ്വികരണ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.

ബാലുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, സലിം കളക്കര, ജാൻസി പ്രഡിൻ, നാസർ ലൈസ്, സിദ്ധീക്ക് കല്ലുപറമ്പൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.

ശാലു ദിനേശ് ,യോഹന്നാൻ കുണ്ടറ, നിസാർ പള്ളിക്കശേരിൽ, ബിനോയ് മത്തായി, ബിജു ലാൽ, തോമസ്, സാബു കല്ലേലിഭാഗം, അലക്സാണ്ടർ, നിസാം കുന്നിക്കോട് എന്നിവർ പരിപാടികൾക്ക് നേത്യത്വം നൽകി.


Read Previous

സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം തുടരും’; ട്രംപിനെ അഭിനന്ദിച്ച് കമല

Read Next

ഷാഫിയുടെ നാടകത്തിലെ നടന്മാരാണോ എം ബി രാജേഷും റഹീമും?; നുണ പരിശോധനയ്ക്കും തയ്യാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »