Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഉദ്യോഗസ്ഥരുടെ സുഖവാസം; താമസം സ്റ്റാര്‍ ഹോട്ടലുകളില്‍! ദുരന്തബാധിതര്‍ 6000 രൂപ മാസ വാടകക്ക് താമസിക്കുമ്പോള്‍ ദുരന്തം ആഘോഷമാക്കി ഉദ്യോഗസ്ഥര്‍


കല്‍പ്പറ്റ: ചൂരല്‍മല ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ആര്‍ഭാടത്തിന്റെ തെളിവുകള്‍ പുറത്ത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിക്കാനായി ഉദ്യോഗ സ്ഥര്‍ നല്‍കിയ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ബില്ലുകളാണ് പുറത്തു വന്നിരിക്കുന്നത്. ദിവസം 4000 രൂപയ്ക്ക് മുകളില്‍ വാടകയുള്ള ഹോട്ടല്‍ ബില്ലാണ് റവന്യു വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

48 ദിവസത്തേക്ക് ഇയാള്‍ താമസിച്ചതിന്റെ വാടക 1,92,000 രൂപയാണ്. ദുരന്തത്തി നിരയായ കുടുംബങ്ങള്‍ താമസിക്കുന്നത് ഒരു മാസം 6000 രൂപ മാത്രം വാടകയ്ക്കാണ് എന്നിരിക്കെയാണ് ഉദ്യോഗസ്ഥരുടെ സുഖവാസം. നിരവധി മനുഷ്യരുടെ ജീവന്‍ അപഹരിച്ച ദുരന്തം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഘോഷിക്കുകയാണെന്ന ആക്ഷേപവും ഇതോടെ ഉയരുന്നു.

തിരുവനന്തപുരത്ത് നിന്ന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തിയത് മുതല്‍ താമസിക്കുന്നത് പ്രതിദിനം 4500 രൂപ വാടകയുള്ള ഹോട്ടലിലാണ്. ഇത് വരെയുള്ള വാടക ഇനത്തില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളാണ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചത്. ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ പ്രത്യേക ജോലിയൊന്നുമില്ലെന്നാണ് ആരോപണം.

6000 രൂപ മാസ വാടക തന്നെ പല കുടുംബങ്ങള്‍ക്കും ലഭിച്ചില്ലെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താമസത്തിന് പണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നിരിക്കെയാണ് ഐഎഎസുകാര്‍ ഉള്‍പ്പെടെ താമസിച്ചതിന്റെ ലക്ഷക്കണക്കിന് രൂപയുടെ ബില്ലുകള്‍ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് മാറാനായി നല്‍കിയിട്ടുള്ളത്.

മാത്രമല്ല നിലവില്‍ വൈകുന്നേരങ്ങളില്‍ കളക്ടറുടെ ചേമ്പറില്‍ സബ് കളക്ടര്‍, അസിസ്റ്റന്റ് കളക്ടര്‍, പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ കളിചിരി വേദിയാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. കളക്ടറുടെ ചേമ്പറിലേക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷണമാണ് വിവിധ ഹോട്ടലുകളില്‍ നിന്ന് എത്തിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ ബില്ലുകളും ഉദ്യോഗസ്ഥരുടെ സ്റ്റാര്‍ ഹോട്ടലുകളിലെ താമസ ബില്ലുകളും ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് നല്‍കാനുള്ള നീക്കമാണ് നിലവില്‍ നടക്കുന്നത്.

ഇപ്പോഴും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ക്കായി നിരവധിയാളുകള്‍ കളക്ടറേറ്റില്‍ കയറി ഇറങ്ങുമ്പോഴാണ് ഈ സാഹചര്യം. ഇവര്‍ക്ക് കൃത്യമായ മറുപടിയോ വിശദീകരണമോ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഒരു ഫോമില്‍ പരാതി എഴുതി വാങ്ങി പറഞ്ഞയക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ല. ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ പടലപ്പിണക്കങ്ങളാണ് നിലവിലെ അവസ്ഥ പുറത്തുവരാന്‍ കാരണം.


Read Previous

ആശങ്കകള്‍ വേണ്ട; സുനിത വില്യംസിന്റെ ആരോഗ്യം തൃപ്തികരം’: ആശ്വാസ വാര്‍ത്തയുമായി നാസ

Read Next

കൊച്ചിയില്‍ നിന്ന് മാട്ടുപ്പെട്ടിയിലേക്ക്; സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്, തിങ്കളാഴ്ച തുടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »