Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട്: സംസ്ഥാനം വിശദ റിപ്പോര്‍ട്ട് നല്‍കിയത് 13ന്; ആവശ്യപ്പെട്ടത് 2,219 കോടി; പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍


കൊച്ചി: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈ മാസം പതിമൂന്നിനെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2219 കോടി രൂപ യാണ് പുനരധിവാസത്തിന് ധനസഹായമായി ആവശ്യപ്പെട്ടത്. ഇത് കേന്ദ്രസര്‍ക്കാ രിന്റെ പരിഗണനയിലാണെന്നും ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാ നത്തില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

153.46 കോടി രൂപ എന്‍ഡിആര്‍എഫ് ഫണ്ടായി സംസ്ഥാനത്തിന് നല്‍കിയതായി സത്യവാങ്മൂലത്തില്‍ പറയുന്നു. ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ എയര്‍ഡ്രോപ്പ് ചെയ്യുന്നതിനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായും ദുരന്തമേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റുമായാണ് ഈ തുക ചെലവഴിച്ചതെന്നും സത്യവാങ്മൂല ത്തില്‍ പറയുന്നു. നവംബര്‍ 16നാണ് ഉന്നതാധികാരസമിതി ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 153.46 കോടി രൂപ സംസ്ഥാനത്തിനായി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീ കരണം ആവശ്യപ്പെട്ടിരുന്നു. നവംബര്‍ അവസാനത്തോടെ ഉന്നതാധികാരസമിതിയുടെ തീരുമാനം അറിയിക്കുമെന്ന് കേസ് കഴിഞ്ഞ തവണ പരിഗണിക്കുന്നതിനിടെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ് ശ്യാം കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ബെഞ്ചാണ് ദുരന്തബാധിതരുടെ പുനരധിവാസവു മായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കന്നത്.


Read Previous

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Read Next

സർക്കാരിൽനിന്നു പിന്തുണ കിട്ടിയില്ല’; മുകേഷ് ഉൾപ്പെടെ നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കുന്നതായി നടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »