Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങൾക്കെതിരെ പുത്തൻ പ്രതിഷേധ മാർഗം; മുന്നിൽ നിന്നത് പെരുവനം കുട്ടൻ മാരാർ


തൃശൂര്‍: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗനിർദേശത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതീകാത്മക പൂരത്തിൽ പെരുവനം കുട്ടന്‍ മാരാർ മേളപ്രമാണിയായി.

ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പുതിയ മാർഗ നിർദേശങ്ങൾ മൂലം പൂരം നടത്തുന്നത് വെല്ലുവിളിയാ ണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ പൂര കമ്മറ്റികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി ഇന്ന് വൈകീട്ട് തൃശ്ശൂരിൽ ആചാര സംരക്ഷണ കൂട്ടായ്‌മയും സംഘടിപ്പിച്ചിട്ടുണ്ട്.

പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തോടെയുള്ള പഞ്ചാരി മേളയായിരുന്നു ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം. വിഷയത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ആവശ്യപ്പെട്ടു.

ഉത്രാളിക്കാവ് ക്ഷേത്രത്തിൽ പൂരം കോഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കോഡിനേഷൻ കമ്മിറ്റി പ്രമേയം പാസാക്കി.


Read Previous

ശബരിമലയിൽ നിന്ന് പിടികൂടിയത് 127 പാമ്പുകളെ: സന്നിധാനത്തേക്ക് കുറുക്കുവഴി ഉപേക്ഷിക്കണമെന്ന് വനം വകുപ്പ്

Read Next

ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »