Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വിൽ എൻറെർടൈൻമെൻറ്സിൻറെ പുതിയ ചിത്രം; ‘നാരായണീൻറെ മൂന്നാണ്മക്കൾ’


മലയാളത്തില്‍ ഒട്ടനവധി സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറാണ് ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്. സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം ‘കിഷ്‍കിന്ധാ കാണ്ഡ’ത്തിന് ശേഷം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍ മെന്‍റ്സ് നിർമിക്കുന്ന ചിത്രമാണ് ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’. സിനിമയുടെ റിലീസ് ഡേറ്റ് അണിയറപ്രവർത്തകർ പുറത്തു വിട്ടു . ശരണ്‍ വേണുഗോപാൽ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2025 ജനുവരി 16ന് വേൾഡ് വൈഡ് റിലീസ് ചെയ്യും.

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. തോമസ് മാത്യു, ഗാര്‍ഗി അനന്തന്‍, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

ഒരു നാട്ടിൻ പുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പറഞ്ഞു പോകുന്നത് . കൊയിലാണ്ടി യിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ കഥാപാത്രമായ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് കഥാവഴി സഞ്ചരിക്കുക .

കുടുംബത്തിലെ ചില സാഹചര്യങ്ങൾ കൊണ്ട് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഹൃദയ സ്പർശിയായ ജീവിത മുഹൂർത്തങ്ങളും നർമ്മവും കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് നാരായണീന്‍റെ മൂന്നാണ്മക്കൾ. റിലീസ് ഡേറ്റുമായി എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ശ്രദ്ധ നേടുന്നു .

നിർമ്മാണം: ജോബി ജോര്‍ജ്ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്‍റർടെയ്ൻമെന്‍റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ്: ആൻഡ് ഡിസൈൻ ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.


Read Previous

ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ വീണ്ടും ചരിത്രം തീർക്കുന്നു; ചിത്രത്തിന് രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ

Read Next

പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവിൽ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »