ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ശബരിമല: പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴാനായി ശബരിമലയിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കില്‍ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കൊന്നു കണ്ടു. അപ്പോഴേക്കും പിന്നില്‍ നിന്നുള്ള തള്ളല്‍ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദര്‍ശനം നടത്തിയെന്ന് സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം ലോ അക്കാദമിയില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ശബരിമലയിലെത്തിയത്. കോളജ് യൂണിയന്‍ ചെയര്‍മാന്‍ അരവിന്ദിന്റെ നൂറനാട്ടെ വീട്ടില്‍ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരി മല ദര്‍ശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കള്‍ക്ക് ഒപ്പവും ശബരിമല ദര്‍ശനം നടത്തി. കാല്‍ മുട്ടിന്റെ വേദന കാരണം കഴിഞ്ഞ പത്തുവര്‍ശഷമായി ശബരിമലയില്‍ എത്തിയിരു ന്നില്ല. ഇപ്പോള്‍ കാല്‍മുട്ട് ശരിയായി. നടന്നു മല കയറാന്‍ പ്രയാസമുണ്ടായില്ലെന്നും സതീശന്‍ പറഞ്ഞു.

ശബരിമലയിലെ തീര്‍ഥാടന ഒരുക്കങ്ങള്‍ നല്ലതാണെന്നും ഒരുതരത്തിലുമുള്ള പരാതിയുമില്ലെന്നും സതീശന്‍ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ വന്‍ തിരക്കായിരിക്കും. അപ്പോള്‍ കൈവിട്ടു പോകാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം എ അജികുമാറുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയില്‍ താന്‍ കൊണ്ടുവന്ന സബ്മിഷന്‍ കാരണമാണ് സ്‌പോട് ബുക്കിങ് പുനരാരംഭിക്കാന്‍ സാധിച്ചതെന്നും പ്രതിപക്ഷ നേതാവ് സന്നിധാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
