Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ഥലം വാങ്ങി 100 വീടുകൾ വെച്ച് നൽകാമെന്ന് പറഞ്ഞിട്ടും വേണ്ടേ?’: കേരള സർക്കാരിന്റെ അലംഭാവത്തിൽ പിണറായി വിജയന് കത്തെഴുതി കർണാടക മുഖ്യമന്ത്രി


ബംഗളുരു: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും കേരള സര്‍ക്കാരില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുസംബന്ധിച്ച വിശദമായ കത്ത് സിദ്ധരാമയ്യ പിണറായി വിജയന് നല്‍കി.

വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി 100 വീടുകള്‍ നിര്‍മിച്ച് നല്‍കാമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു വെന്നാണ് കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വാഗ്ദാനം നടപ്പാക്കാന്‍ ഇപ്പോഴും തയ്യാര്‍ ആണെന്നും കത്തില്‍ സിദ്ധരാമയ്യ വ്യക്തമാക്കി.

സര്‍ക്കാരിന് നല്‍കിയ വാഗ്ദാനത്തില്‍ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാല്‍ വീടുകള്‍ വച്ചു നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തില്‍ സിദ്ധരാമയ്യ അറിയിച്ചു.


Read Previous

സിറിയയിൽ അരാജകത്വം; അയൽരാജ്യങ്ങളിലേക്ക് അഭയാർഥി പ്രവാഹം: യുദ്ധോപകരണങ്ങൾ വിമതർക്ക് ലഭിക്കരുതെന്ന് ഉറപ്പാക്കാൻ ആക്രമണം നടത്തി യുഎസും ഇസ്രയേലും

Read Next

റിയാദ്- കോഴിക്കോട് ജില്ലാ കെ.എം.സി.സി ഫുട്‌ബോൾ ടൂർണമെന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »