Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്‌നാഥ് സിങിന് ദേശീയപതാകയും റോസാപ്പൂവും നല്‍കി രാഹുല്‍; പാര്‍ലമെന്റില്‍ വേറിട്ട പ്രതിഷേധം


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അദാനി വിഷയത്തില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അദാനിയുടെയും മുഖംമൂടി ധരിച്ചായിരുന്നു പ്രതിഷേധ മെങ്കില്‍ ഇന്ന് ബിജെപി അംഗങ്ങള്‍ക്ക് ദേശീയ പതാകയും റോസാപ്പൂവും നല്‍കിയായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. ഇതിന്റെ ഭാഗമായി ലേക്‌സഭയിലേക്ക് പ്രവേശിക്കുന്ന മന്ത്രി രാജ്‌നാഥ് സിങിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ദേശീയപതാകയും റോസാപ്പൂവും നല്‍കി.

പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കവാടത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ റോസാപ്പൂവും ദേശീയപതാകയുമാണ് നിന്നത്. മന്ത്രി സുരേഷ് ഗോപിക്ക് സംസ്ഥാനത്തുനിന്നുള്ള എംപിമാരാണ് ദേശീയപതാകയും റോസാപ്പൂവും നല്‍കിയത്. ‘ഞങ്ങള്‍ ബിജെപി സുഹൃത്തുക്കള്‍ക്കായി കാത്തിരി ക്കുകയാണ്. അവര്‍ക്ക് ഞങ്ങള്‍ ദേശീയ പതാകയും റോസാപ്പൂവും നല്‍കും. രാഷ്ട്രമാണ് ഏറ്റവും പ്രധാനം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാന്‍ ആഗ്രഹിക്കുന്നത്’ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പറഞ്ഞു.

അദാനിക്കെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നാരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിച്ച നവംബര്‍ 20 മുതല്‍ ഈ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാനടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധം തുടരുകയാണ്. അദാനി വിഷയത്തില്‍ ചര്‍ച്ച വേണമെന്ന കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് അമേരിക്കന്‍ കോടീശ്വരന്‍ ജോര്‍ജ് സോറോസുമായി ബന്ധമാരോപിച്ച് ബിജെപി രംഗത്തുവന്നു.


Read Previous

കണ്ണൂർ തോട്ടട ഐടിഐയിൽ സംഘർഷം; കെഎസ് യു- എസ്എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടി; ലാത്തി വീശി പൊലീസ്

Read Next

സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കയ്യേറി പന്തൽ കെട്ടി സിപിഐ സംഘടനയുടെ സമരം; പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »