Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗവർണർക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം, ‘എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?’ പൊട്ടിത്തെറിച്ച് ആരിഫ് മുഹമ്മദ് ഖാൻ,


തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാംപസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം. സെനറ്റ് ഹാളിന് പുറത്ത് മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം സംഘര്‍ഷത്തിനിടയാക്കി. സെന്റ്റ് ഹാളിന്റെ വാതില്‍ ചവിട്ടിത്തകര്‍ക്കാന്‍ ശ്രമമുണ്ടായി. ഇതോടെ സെന്റ്റ് ഹാളിനകത്തുള്ള ഗവണര്‍ ഉള്‍പ്പെടെയുള്ളവര്‍ അകത്ത് കുടുങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്തിറങ്ങിയത്.

പുറത്തിറങ്ങിയ ഗവര്‍ണര്‍ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. അല്‍പ്പ സമയത്തിന് ശേഷം പ്രതികരിച്ച ഗവണര്‍ പൊട്ടിത്തെറിച്ചാണ് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. എസ്എഫ്‌ഐയ്ക്ക് വിറളി പൂണ്ടെന്നും എന്തുകൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ലെന്ന് കമ്മീഷണറോട് ചോദിക്കൂവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കു പുറത്തിറങ്ങാനുള്ള രണ്ട് കതകിന് മുന്നിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയി രുന്നാണ് പ്രതിഷേധിച്ചത്. സര്‍വകലാശാല വി സി നിയമനത്തില്‍ ഏകപക്ഷീയമായ നിലപാട്, സ്വന്തക്കാരേയും ഇഷ്ടക്കാരേയും തിരുകിക്കയറ്റുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എസ്എഫ്‌ഐയുടെ പ്രതിഷേധം.

ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്താനാണ് തീരുമാനം എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ എത്തിയതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഗെയ്റ്റിന്റെ പൂട്ട് തകര്‍ത്തും മതിലു ചാടിക്കടന്നും പ്രവര്‍ത്തകര്‍ അകത്തേയ്ക്ക് കടന്നു. തുടര്‍ന്ന് സെനറ്റ് ഹാളിന് സമീപത്തെത്തി പ്രതിഷേധം കടുപ്പിച്ചു. കടുത്ത പൊലീസ് സുരക്ഷയെ മറികടന്നാണ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റിക്കകത്ത് കടന്നത്.

സര്‍ക്കാരിനോടും ഇടതുവിദ്യാര്‍ഥി സംഘടനകളോടുമുള്ള ഏറ്റുമുട്ടലിനിടെയാണ് ഗവര്‍ണര്‍ സര്‍വകലാശാലയിലെത്തിയത്. ‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന വ്യവസ്ഥയും’ എന്ന വിഷയത്തിലാണ് ത്രിദിന ശില്‍പശാല. ഗവര്‍ണറെ ഉദ്ഘാടകനായി ക്ഷണിക്കാന്‍ തീരുമാനിക്കുന്ന ഘട്ടത്തില്‍തന്നെ വിവാദങ്ങളുണ്ടായിരുന്നു. എന്നാല്‍ വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയിലാണ് ഗവര്‍ണറെ ഉദ്ഘാടകനായി ക്ഷണിച്ചതെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വ്യക്തമാക്കിയിരുന്നു.


Read Previous

അന്ന് കല്ലടയാറ്റിൽ 10 കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ടു, ഏഴ് മാസത്തിനു ശേഷം ശ്യാമളയമ്മ ജീവനൊടുക്കി

Read Next

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎമ്മിൽ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »