Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അവധി ചോദിച്ചിട്ടില്ല, പൊലീസുകാരൻ ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് എസ്പി


സ്വയം നിറയൊ ഴിച്ച് ജീവനൊടുക്കിയ പോലീസ്കാരന്‍ വിനീത്

മലപ്പുറം: അരീക്കോട്ടെ സ്‌പെഷല്‍ ഓപ്പറേഷന്‍ പൊലീസ് ക്യാംപില്‍ പൊലീസുകാരന്‍ സ്വയം നിറയൊ ഴിച്ച് ജീവനൊടുക്കിയത് ശരീരിക ക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ നിരാശയിലെന്ന് മലപ്പുറം പൊലീസ് മേധാവി ആര്‍ വിശ്വനാഥ്. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശിയും സ്പെഷ്യല്‍ ഓപ്പ റേഷന്‍ ഗ്രൂപ്പ് കമാന്‍ഡോയുമായ വിനീത്(36) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. തലയ്ക്ക് വെടിവെച്ചായിരുന്നു മരണം. മേലുദ്യോഗസ്ഥരുടെ പീഡനവും ലീവ് നിഷേധവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു.

കടുത്ത ശാരീരികക്ഷമത ആവശ്യമുള്ള സേനാവിഭാഗത്തിലാണ് വിനീത് ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് ഇടക്കിടെ റിഫ്രഷര്‍ കോഴ്‌സുകള്‍ ഉണ്ടാവും. അതിലെ ശാരീരികക്ഷമതാ പരീക്ഷയില്‍ അഞ്ചുകി ലോമീറ്റര്‍ 25 മിനിറ്റുകൊണ്ട് ഓടിയെത്തേണ്ടതുണ്ട്. അതില്‍ 30 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ വിനീത് പരാജയപ്പെട്ടു. പരീക്ഷയില്‍ പരാജയപ്പെട്ടതിന്റെ മാനസിക വിഷമമാവാം ഇത്തരത്തിലൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും വിനീത് ഉള്‍പ്പെടെ പത്തോളംപേര്‍ പരീക്ഷയില്‍ പരാജയപ്പെട്ടതായും’ എസ്പി പറഞ്ഞു.

അവധി നിഷേധിച്ചതാണ് ആത്മഹത്യക്ക് കാരണമെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ല. കഴിഞ്ഞ ഒന്‍പതു മുതല്‍ 11 വരെ വിനീത് അവധിയിലായിരുന്നു. ഡിസംബറില്‍ മറ്റ് അവധികള്‍ വിനീത് ആവശ്യപ്പെട്ട തായി രേഖയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കാന്‍ കൊണ്ടോട്ടി ഡിവൈഎ സ്പിയെ സേതുവിനെ ചുമതലപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. വിനീതിന്റെ ഫോണും പരിശോധി ക്കും. കല്‍പ്പറ്റ ഡിഡിഇ. ഓഫീസ് റിട്ട. ജീവനക്കാരന്‍ വയനാട് മൈലാപ്പാടി പൂളക്കണ്ടി ചെങ്ങായിമേല്‍ ചന്ദ്രെന്റയും വത്സലയുടെയും മകനാണ് വിനീത്. ഭാര്യ: അനുഗ്രഹ. മകന്‍: കൃശംഗ് വി ചന്ദ്. സഹോദരന്‍: വിബിന്‍


Read Previous

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ സിപിഎമ്മിൽ തീരുമാനം

Read Next

സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപ; 75,000 വനിതകൾക്ക് തൊഴിലവസരങ്ങൾ; 375 കോടി രൂപയുടെ വായ്പാ വിതരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »